LiveTV

Live

Kerala

ജലീല്‍ ചെറിയ സ്രാവാണെന്നും മുഖ്യമന്ത്രിയാണ് വമ്പന്‍ സ്രാവെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍

എന്‍ഫോഴ്സ്മെന്‍റിന്‍റെ ചോദ്യം ചെയ്യലിന് വിധേയനായ മന്ത്രി കെ.ടി ജലീല്‍ രാജിവെക്കണമെന്ന് യു.ഡി.എഫ്. രാജിയാവശ്യപ്പെട്ട് വ്യാപക പ്രക്ഷോഭം; ജലീലിനെ പിന്തുണച്ച് സിപിഎം കേന്ദ്ര നേതൃത്വം

ജലീല്‍ ചെറിയ സ്രാവാണെന്നും മുഖ്യമന്ത്രിയാണ് വമ്പന്‍ സ്രാവെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍

എന്‍ഫോഴ്‍സ്‍മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെ മന്ത്രി കെ.ടി ജലീലിന്‍റെ രാജി ആവശ്യം ഉയര്‍ത്തി സര്‍ക്കാരിനെതിരെ പ്രതിപക്ഷ നീക്കം. മന്ത്രിയുടെ രാജി വാങ്ങാനുള്ള ധാര്‍മിക ഉത്തരവാദിത്വം മുഖ്യമന്ത്രി കാട്ടണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. മുഖ്യമന്ത്രിയെ കൂടി പ്രതിരോധത്തിലാക്കാന്‍ ലക്ഷ്യമിട്ടാണ് പ്രതിപക്ഷത്തിന്‍റെ നീക്കം.

കേന്ദ്ര ഏജന്‍സി മന്ത്രിയെ ചോദ്യം ചെയ്തതായുള്ള വിവരം പുറത്ത് വന്നതിന് പിന്നാലെ തന്നെ രാജി ആവശ്യവുമായി പ്രതിപക്ഷ നേതാക്കള്‍ രംഗത്ത് വന്നു. തലയില്‍ മുട്ടിണ്ടാണ് മന്ത്രി ചോദ്യം ചെയ്യലിനെത്തിയതെന്നായിരുന്നു പ്രതിപക്ഷ നേതാക്കളുടെ പരിഹാസം. ധാര്‍മികതയുണ്ടെങ്കില്‍ ജലീല്‍ മന്ത്രി സ്ഥാനം ഒഴിയണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

"സംസ്ഥാനത്ത് ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്നത് ആദ്യം", കെ.ടി ജലീല്‍ രാജിവെക്കണമെന്ന് രമേശ് ചെന്നിത്തല
Also Read

"സംസ്ഥാനത്ത് ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്നത് ആദ്യം", കെ.ടി ജലീല്‍ രാജിവെക്കണമെന്ന് രമേശ് ചെന്നിത്തല

''സ്തുതിപാഠനത്തില്‍ മയങ്ങിയത് കൊണ്ടാണോ ജലീലിനെ സംരക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം'': പി.കെ ഫിറോസ്
Also Read

''സ്തുതിപാഠനത്തില്‍ മയങ്ങിയത് കൊണ്ടാണോ ജലീലിനെ സംരക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം'': പി.കെ ഫിറോസ്

മുഖ്യമന്ത്രിയ്ക്ക് ഇച്ഛാശക്തിയുണ്ടെങ്കില്‍ ജലീലില്‍ നിന്ന് രാജി എഴുതി വാങ്ങണമെന്ന് കെ.പി.സി.സി അധ്യക്ഷനും ആവശ്യപ്പെട്ടു. മുഖ്യമന്ത്രി കെ.ടി ജലീലിനെ അന്യായമായി സംരക്ഷിക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കാനാണ് യു.ഡി.എഫ് നീക്കം. മാര്‍ക്ക് ദാന വിവാദത്തില്‍ മുഖ്യമന്ത്രി ജലീലിനെ സംരക്ഷിച്ചു. സമാനമായ രീതിയില്‍ സ്വര്‍ണകടത്ത് കേസിലും ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്നാണ് യു.ഡി.എഫിന്‍റെ കുറ്റപ്പെടുത്തല്‍. ജലീല്‍ ചെറിയ സ്രാവാണെന്നും മുഖ്യമന്ത്രിയാണ് വമ്പന്‍ സ്രാവെന്നുമുള്ള പ്രതികരണത്തിലൂടെ കെപിസിസി അധ്യക്ഷന്‍ ലക്ഷം വെച്ചതും ഇത് തന്നെ.

മന്ത്രി കെ.ടി  ജലീലിനെ ഇ.ഡി ചോദ്യം ചെയ്തു
Also Read

മന്ത്രി കെ.ടി ജലീലിനെ ഇ.ഡി ചോദ്യം ചെയ്തു

സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ഒരു മന്ത്രിയെ എന്‍ഫോഴ്സ്മെന്‍റ് ചോദ്യം ചെയ്തിട്ടും സംരക്ഷിക്കുന്നത് കേസില്‍ സര്‍ക്കാരിലെ മറ്റ് പലര്‍ക്കും ബന്ധമുള്ളത് മൂലമാണെന്നാണ് ബി.ജെ.പിയുടേയും ആരോപണം.