LiveTV

Live

Kerala

കോവിഡ് രോഗ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മീഡിയവണ്‍ ഹെല്‍പ് ഡസ്ക് തുറക്കുന്നു

കോവിഡുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കും ഹെല്‍പ് ഡസ്കില്‍നിന്ന് മറുപടി ലഭിക്കും

കോവിഡ് രോഗ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മീഡിയവണ്‍ ഹെല്‍പ് ഡസ്ക് തുറക്കുന്നു

കോവിഡ് രോഗ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രേക്ഷകര്‍ക്ക് ചികിത്സാ മാര്‍ഗ നിര്‍ദേശം നല്‍കാന്‍ മീഡിയവണ്‍ ഹെല്‍പ് ഡസ്ക് തുറക്കുന്നു. കോവിഡുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കും ഹെല്‍പ് ഡസ്കില്‍നിന്ന് മറുപടി ലഭിക്കും. കോവിഡ് ചികിത്സ, കോവിഡ് ടെസ്റ്റുകളെക്കുറിച്ച വിവരങ്ങള്‍, ഓരോരുത്തര്‍ക്കും അനുയോജ്യമായ ടെസ്റ്റ് തെരഞ്ഞെടുക്കാന്‍ സഹായകരമായ നിര്‍ദേശങ്ങള്‍, ക്വാറന്റൈന്‍ വിവരങ്ങള്‍, ക്വാറന്റൈന്‍ സൌകര്യങ്ങള്‍, പെയ്ഡ് ക്വാറന്റൈന്‍ ബുക്കിങ് തുടങ്ങിയ സേവനങ്ങളാണ് ഹെല്‍പ് ഡസ്ക് നല്‍കുക.

വിദേശ യാത്രക്ക് ആവശ്യമായ കോവിഡ് പരിശോധനക്കും ഹെല്‍പ്പ് ഡെസ്ക് വഴി ബുക്ക് ചെയാം. ഓണ്‍ലൈന്‍ ഹെ‍ല്‍ത്ത് കെയര്‍ സേവനദാതാക്കളായ ഹൗ ആര്‍ യൂവുമായി ചേര്‍ന്നാണ് ഹെല്‍പ്പ് ഡെസ്ക് പ്രവര്‍ത്തിക്കുക.