LiveTV

Live

Kerala

ചോദ്യം ചെയ്യലിനായി ജലീലെത്തിയത് ആലപ്പുഴയിലെ വ്യവസായിയുടെ സ്വകാര്യവാഹനത്തില്‍; ദൃശ്യങ്ങള്‍ മീഡിയവണിന്

ആലപ്പുഴയിലെ വ്യവസായി അനസിന്‍റെ സ്വകാര്യ വാഹനത്തിലാണ് മന്ത്രി കെ ടി ജലീല്‍ എന്‍ഫോഴ്സ്മെന്‍റിന്‍റെ ഓഫീസില്‍ ചോദ്യം ചെയ്യലിനെത്തിയത്.

ചോദ്യം ചെയ്യലിനായി ജലീലെത്തിയത് ആലപ്പുഴയിലെ വ്യവസായിയുടെ സ്വകാര്യവാഹനത്തില്‍; ദൃശ്യങ്ങള്‍ മീഡിയവണിന്

ഇന്നലെ ചോദ്യം ചെയ്യലിന് മന്ത്രി കെ.ടി ജലീല്‍ എത്തിയത് സ്വകാര്യവാഹനത്തിലാണെന്ന് വ്യക്തമായി. ചോദ്യം ചെയ്യലിന് ശേഷം ജലീല്‍ സ്വകാര്യ വാഹനത്തില്‍ മടങ്ങുന്നതിന്‍റെ ദൃശ്യങ്ങള്‍ മീഡിയവണിന് ലഭിച്ചു. ആലപ്പുഴയിലെ വ്യവസായി അനസിന്‍റെ സ്വകാര്യ വാഹനത്തിലാണ് മന്ത്രി കെ ടി ജലീല്‍ എന്‍ഫോഴ്സ്മെന്‍റിന്‍റെ ഓഫീസില്‍ ചോദ്യം ചെയ്യലിനെത്തിയത്. രാവിലെ 9നും പത്ത് മണിക്കും ഇടയിലായിട്ടായിരുന്നു ഇത്.

എറണാകുളത്ത് എംജി റോഡിന് സമീപമുള്ള മുല്ലശ്ശേരി കനാല്‍ റോഡിലാണ് ഇഡി ഓഫീസ്. ഇതിന് തൊട്ടടുത്ത തുണിക്കടയിലെ സിസിടിവിയിലാണ് അനസിന്‍റെ വാഹനത്തിന്‍റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുള്ളത്.

രാവിലെ സുഹൃത്തും വ്യവസായിയും ആയ അനസിന്‍റെ വീട്ടിലേക്ക് മന്ത്രി ഔദ്യോഗിക വാഹനത്തിലെത്തുകയായിരുന്നു. തുടര്‍ന്ന് അനസിന്‍റെ സ്വകാര്യ വാഹനത്തില്‍ മുല്ലശ്ശേരി റോഡിലുള്ള ഇഡിയുടെ കൊച്ചി ഓഫീസിലേക്ക് പോയി. ചോദ്യം ചെയ്യലിന് ശേഷം അനസിന്‍റെ വാഹനത്തില്‍ തിരിച്ചു പോയി. തുടര്‍ന്ന് കൊച്ചിയില്‍ നിന്നും ഔദ്യോഗിക വാഹനത്തില്‍ മലപ്പുറം വളാഞ്ചേരിയിലുള്ള വീട്ടിലേക്ക്.