LiveTV

Live

Kerala

ആലുവയില്‍ കോൺഗ്രസ് എ, ഐ ഗ്രൂപ്പുകാർ തമ്മിൽ ഏറ്റുമുട്ടി

കടുങ്ങല്ലൂരില്‍ മണ്ഡലം ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിലായിരുന്നു സംഘർഷം

ആലുവയില്‍ കോൺഗ്രസ് എ, ഐ ഗ്രൂപ്പുകാർ തമ്മിൽ ഏറ്റുമുട്ടി

ആലുവ കടുങ്ങല്ലൂരില്‍ കോൺഗ്രസ് എ, ഐ ഗ്രൂപ്പുകാർ തമ്മിൽ ഏറ്റുമുട്ടി. മണ്ഡലം ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിലായിരുന്നു സംഘർഷം. ചടങ്ങിലേക്ക് ഐ ഗ്രൂപ്പുകാര്‍ പ്രകടനവുമായി എത്തുകയായിരിന്നു. ഇന്നലെ വൈകീട്ടാണ് സംഘര്‍ഷമുണ്ടായത്. പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടുകയും കസേരകള്‍ വലിച്ചെറിയുകയും ചെയ്തു.

എ ഗ്രൂപ്പിന്‍റെ നേതൃത്വത്തിലുള്ളതാണ് മണ്ഡലം കമ്മിറ്റി. ഇത്തവണ പഞ്ചായത്തില്‍ രണ്ട് മണ്ഡലം കമ്മിറ്റികളാക്കി തിരിച്ചിട്ടും ഐ ഗ്രൂപ്പിന് ഭാരവാഹിത്വം കിട്ടിയിരുന്നില്ല. ഇതില്‍ പ്രതിഷേധവുമായി ഐ ഗ്രൂപ്പ് എത്തിയതാണ് സംഘര്‍ഷത്തിന് കാരണമായത്.

ഗ്രൂപ്പ് തര്‍ക്കത്തെ തുടര്‍ന്നാണ് ഇരുവിഭാഗവും തമ്മില്‍ കയ്യാങ്കളിയിലെത്തിയത്. കാലങ്ങളായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ഗ്രൂപ്പ് തര്‍ക്കം നിലനില്‍ക്കുന്ന മേഖലയാണ് കടുങ്ങല്ലൂര്‍.