LiveTV

Live

Kerala

വെഞ്ഞാറമൂട് ഇരട്ടക്കൊലക്ക് മുന്‍പ് തമ്മിലടിപ്പിക്കാൻ ശ്രമം നടന്നെന്ന് സൂചന

കൊല്ലപ്പെട്ടവരും പരിക്കേറ്റവരും ആയുധങ്ങൾ കരുതിയിരുന്നുവെന്ന് അന്വേഷണത്തില്‍ പൊലീസിന് മനസ്സിലായി.

വെഞ്ഞാറമൂട് ഇരട്ടക്കൊലക്ക് മുന്‍പ്  തമ്മിലടിപ്പിക്കാൻ ശ്രമം നടന്നെന്ന് സൂചന

വെഞ്ഞാറമൂട് ഇരട്ട കൊലപാതകത്തിന് മുമ്പ് സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടവരെ തമ്മിലടിപ്പിക്കാൻ ശ്രമം നടന്നതായി സൂചന. കൊല്ലപ്പെട്ടവരും പരിക്കേറ്റവരും ആയുധങ്ങൾ കരുതിയിരുന്നുവെന്ന് അന്വേഷണത്തില്‍ പൊലീസിന് മനസ്സിലായി. ഇതിനെത്തുടര്‍ന്ന് പ്രധാന പ്രതികളില്‍ രണ്ട് പേരുടെ മൊഴി വീണ്ടും രേഖപ്പെടുത്തും

മിഥിലാജിനും ഹഖ് മുഹമ്മദിനും തങ്ങൾ ആക്രമിക്കപ്പെടുമെന്ന വിവരം 27ന് തന്നെ അറിയാമായിരുന്നെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ഇരുകൂട്ടരും ആയുധങ്ങൾ കരുതിയിരുന്നെന്ന് വ്യക്തമായി. വാക്കുതർക്കത്തില്‍ ഏർപ്പെടുന്നതിന് പകരം ആദ്യമേ ആക്രമണത്തിലേക്കാണ് ഇരുപക്ഷവും കടന്നത്. പ്രതികൾ തേമ്പാമൂട്ടിൽ ഉണ്ടെന്ന വിവരം ഡി.വൈ.എഫ്.ഐക്കാരെ ആരോ അറിയിച്ചിരിക്കാമെന്ന നിഗമനവും പോലീസിനുണ്ട്.

കൃത്യം നടന്ന സ്ഥലത്ത് പ്രതികൾ എത്തുന്നതിന് മുമ്പ് മറ്റൊരാൾ ബൈക്കിൽ എത്തി മടങ്ങിയിരുന്നു. ആസൂത്രിതമായി സംഘർഷം സൃഷ്ടിക്കാൻ ആരെങ്കിലും ഇടപെട്ടിട്ടുണ്ടാകാം എന്ന രീതിയിലാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. മുഖ്യ പ്രതികളിൽ രണ്ട് പേരുടെ മൊഴി വീണ്ടുമെടുക്കും. സംഭവ സ്ഥലത്തുണ്ടായിരുന്ന മുഴുവൻ പേരുടെയും ഫോൺ രേഖകളും പൊലീസ് പരിശോധിക്കും.