LiveTV

Live

Kerala

സംസ്ഥാനത്തുള്ളത് വ്യാപന ശേഷിയുള്ള കോവിഡെന്ന് പഠനം

ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവരിൽ നിന്നാണ് വ്യാപനമുണ്ടായത്

സംസ്ഥാനത്തുള്ളത് വ്യാപന ശേഷിയുള്ള കോവിഡെന്ന് പഠനം

സംസ്ഥാനത്തുള്ളത് വ്യാപന ശേഷിയുള്ള കോവിഡ് വൈറസെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ പഠനം. ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവരിൽ നിന്നാണ് വ്യാപനമുണ്ടായത്. വിദേശത്ത് നിന്ന് എത്തിയവരിൽ നിന്നുള്ള വ്യാപനം നിയന്ത്രിക്കാനായെന്നും പഠന റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.

കൊറോണ വൈറസിന്‍റെ ജനിതകമാറ്റം സംബന്ധിച്ചായിരുന്നു പഠനം. കൊറോണ വൈറസിന്‍റെ 89 വകഭേദങ്ങള്‍ കേരളത്തില്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട് പറയുന്നു. വടക്കന്‍ കേരളത്തില്‍ നിന്നുള്ള സാമ്പിളുകളാണ് പരിശോധിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ 14 ഡോക്ടര്‍മാരാണ് പഠനം നടത്തിയത്.