LiveTV

Live

Kerala

'കമറുദ്ദീന്‍റെ നേതൃത്വത്തില്‍ ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണം കവര്‍ന്നു': മര്‍ജാന്‍ ജ്വല്ലറി ഉടമ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

എംഎല്‍എ നേരിട്ടെത്തിയാണ് സ്വര്‍ണം കവര്‍ന്നതെന്ന് മര്‍ജാന്‍ ജ്വല്ലറി ഉടമ കെ കെ ഹനീഫ

'കമറുദ്ദീന്‍റെ നേതൃത്വത്തില്‍ ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണം കവര്‍ന്നു': മര്‍ജാന്‍ ജ്വല്ലറി ഉടമ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

എം സി കമറുദ്ദീൻ എംഎൽഎക്കെതിരെ തലശ്ശേരിയിലെ മര്‍ജാന്‍ ജ്വല്ലറി ഉടമ കെ കെ ഹനീഫ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. 2007ൽ ജ്വല്ലറിയില്‍ നിന്ന് 27 കിലോഗ്രാം സ്വര്‍ണം എംഎല്‍എയുടെ നേതൃത്വത്തില്‍ കടത്തിയെന്നും ഇത് ക്രൈംബ്രാഞ്ചിന്റെ അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുമാണ് പരാതി.

എംഎല്‍എ നേരിട്ടെത്തിയാണ് സ്വര്‍ണം കവര്‍ന്നതെന്ന് മര്‍ജാന്‍ ജ്വല്ലറി ഉടമ കെ കെ ഹനീഫ പറഞ്ഞു. ഇരുപതോളം പേര്‍ കടയില്‍ അതിക്രമിച്ച് കയറി ജ്വല്ലറിയുടെ ഷട്ടര്‍ താഴ്ത്തി, ജീവനക്കാരെ ബന്ദിയാക്കി, മാരകായുധങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ഷെല്‍ഫിലുണ്ടായിരുന്ന സ്വര്‍ണം കവര്‍ന്നത്. രണ്ട് വനിതാ ജീവനക്കാരെ മുറിയിലടച്ചു. സിസിടിവി രംഗങ്ങളടങ്ങിയ രണ്ട് കമ്പ്യൂട്ടറുകളും കൊണ്ടുപോയെന്ന് ഹനീഫ പറഞ്ഞു.

പല തവണ പരാതി നല്‍കിയിട്ടും കൃത്യമായ അന്വേഷണം നടന്നില്ലെന്ന് ഹനീഫ മീഡിയവണിനോട് പറഞ്ഞു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് അന്വേഷണം തടഞ്ഞതെന്നും ഹനീഫ ആരോപിച്ചു.