LiveTV

Live

Kerala

''സത്യമേ ജയിക്കൂ, സത്യം മാത്രം, ലോകം മുഴുവന്‍ എതിര്‍ത്താലും മറിച്ചൊന്ന് സംഭവിക്കില്ല''- കെ.ടി ജലീല്‍

പോസ്റ്റ് ചെയ്ത് 25 മിനിറ്റിനകം തന്നെ 1.6 കെ കമന്‍റുകളും 452 ഷെയറുകളുമാണ് പോസ്റ്റിന് ലഭിച്ചത്

''സത്യമേ ജയിക്കൂ, സത്യം മാത്രം, ലോകം മുഴുവന്‍ എതിര്‍ത്താലും മറിച്ചൊന്ന് സംഭവിക്കില്ല''- കെ.ടി ജലീല്‍

സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി മന്ത്രി കെ.ടി ജലീല്‍.''സത്യമേ ജയിക്കൂ. സത്യം മാത്രം. ലോകം മുഴുവന്‍ എതിര്‍ത്താലും മറിച്ചൊന്ന് സംഭവിക്കില്ല''. കെ.ടി ജലീല്‍ കുറിച്ചു. പോസ്റ്റ് ചെയ്ത് 25 മിനിറ്റിനകം തന്നെ 1.6 കെ കമന്‍റുകളും 452 ഷെയറുകളുമാണ് പോസ്റ്റിന് ലഭിച്ചത്.

ഇന്ന് രാവിലെയാണ് തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെ എന്‍ഫോഴ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്. ഇന്ന് രാവിലെ കൊച്ചിയിലെ എന്‍ഫോഴ്സ്മെന്‍റ് ഓഫീസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍.

കഴിഞ്ഞ ദിവസം മന്ത്രിക്ക് ഇ.ഡി നോട്ടീസ് നല്‍കിയിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടിയായിരുന്നു നോട്ടീസ്. ഇതിനെ തുടര്‍ന്നായിരുന്നു ചോദ്യം ചെയ്യല്‍. നയതന്ത്ര പാക്കേജുകള്‍ വഴി വന്ന പാഴ്സലുകളെ സംബന്ധിച്ചാണ് പ്രധാനമായും ചോദിച്ചത് എന്നാണ് അറിയുന്നത്.