LiveTV

Live

Kerala

സംസ്ഥാനത്ത് ജനശതാബ്ദി സര്‍വീസുകള്‍ നിലനിര്‍ത്തിയേക്കും

ഇക്കാര്യത്തില്‍ ദക്ഷിണ റെയില്‍വേയുടെ ഔദ്യോഗിക തീരുമാനം ഉച്ചയോടെയുണ്ടാകും

സംസ്ഥാനത്ത് ജനശതാബ്ദി സര്‍വീസുകള്‍ നിലനിര്‍ത്തിയേക്കും

സംസ്ഥാനത്ത് ജനശതാബ്ദി സര്‍വീസുകള്‍ നിലനിര്‍ത്തിയേക്കും. ഇക്കാര്യത്തില്‍ ദക്ഷിണ റെയില്‍വേയുടെ ഔദ്യോഗിക തീരുമാനം ഉച്ചയോടെയുണ്ടാകും. യാത്രക്കാര്‍ കുറവായതിനാല്‍ ജനശതാബ്ദി സര്‍വീസുകള്‍ നിര്‍ത്താന്‍ കേന്ദ്രം നിര്‍ദേശിച്ചിരുന്നു. ലാഭകരമല്ലാത്ത സര്‍വീസുകള്‍ നാളെ മുതല്‍ അവസാനിപ്പിക്കാനായിരുന്നു കേന്ദ്രം തീരുമാനിച്ചത്.

മതിയായ യാത്രക്കാരില്ലാത്തതിനാലാണ് കേരളത്തിലെ മൂന്ന് ട്രയിനുകള്‍ ശനിയാഴ്ച മുതല്‍ ഓടില്ലെന്ന് റയില്‍വെ വ്യക്തമാക്കിയത്. തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി, കണ്ണൂര്‍ - തിരുവനന്തപുരം ജനശതാബ്ദി, എറണാകുളം - തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനുകള്‍ എന്നിവയാണ് റദ്ദാക്കിയത്.