LiveTV

Live

Kerala

തിരുവനന്തപുരത്ത് സി.പി.എം പ്രവര്‍ത്തകയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

പാർട്ടി ഓഫീസിനായി വാങ്ങിയ കെട്ടിടത്തിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്


തിരുവനന്തപുരത്ത് സി.പി.എം പ്രവര്‍ത്തകയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം ഉദിയൻകുളങ്ങരയിൽ സി.പി.എം പ്രാദേശിക നേതാവ് തൂങ്ങി മരിച്ചു. ആശ (40)ആണ് മരിച്ചത്. പാർട്ടി ഓഫീസിനായി വാങ്ങിയ കെട്ടിടത്തിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

പാര്‍ട്ടി കമ്മിറ്റിയില്‍ നിന്നുണ്ടായ മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ പാര്‍ട്ടി ഓഫീസില്‍ അത്തരത്തില്‍ ഒരു കമ്മിറ്റി കഴിഞ്ഞ ദിവസം നടന്നിട്ടില്ലെന്ന് സി.പി.എം പാറശാല ഏരിയ സെക്രട്ടറി അജയകുമാര്‍ വ്യക്തമാക്കി.

അതേസമയം ആശയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. സി.പി.എം പ്രാദേശിക നേതാക്കളാണ് മരണത്തിനുത്തരവാദികളെന്ന് കുറിപ്പില്‍ പറയുന്നു. ലോക്കല്‍ കമ്മിറ്റിയംഗം കൊറ്റാമം രാജന്‍,ബ്രാഞ്ച് സെക്രട്ടറി അലത്തറവിളാകം ജോയ് എന്നിവര്‍ മാനസികമായി പീഡിപ്പിച്ചു. പാർട്ടിയിൽ പലതവണ പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നും ആത്മഹത്യാകുറിപ്പിലുണ്ട്.