LiveTV

Live

Kerala

സി.പി.എം പ്രവര്‍ത്തകയുടെ തൂങ്ങി മരണം; പിന്നില്‍ സി.പി.എം പ്രാദേശിക നേതാക്കളെന്ന് ആത്മഹത്യാ കുറിപ്പ്

പാർട്ടി കമ്മിറ്റിയിൽ നിന്നും ഉണ്ടായ മനോവിഷമമാണ് മരണകാരണമെന്ന് ബന്ധുക്കളും ആരോപിച്ചു.

സി.പി.എം പ്രവര്‍ത്തകയുടെ തൂങ്ങി മരണം; പിന്നില്‍ സി.പി.എം പ്രാദേശിക നേതാക്കളെന്ന് ആത്മഹത്യാ കുറിപ്പ്

തിരുവനന്തപുരം ഉദിയൻകുളങ്ങരയിൽ സി.പി.എം പ്രാദേശിക നേതാവ് തൂങ്ങി മരിച്ച സംഭവത്തില്‍ സി.പി.എം പ്രാദേശിക നേതൃത്വത്തിനെ കുറ്റപ്പെടുത്തി യുവതിയുടെ ആത്മഹത്യാ കുറിപ്പ്. ലോക്കല്‍ കമ്മിറ്റിയംഗം കൊറ്റാമം രാജന്‍, ബ്രാഞ്ച് സെക്രട്ടറി അലത്തറവിളാകം ജോയ് എന്നിവരുടെ മാനസികമായ പീഡനം സഹിക്കാനാവാതെയാണ് താന്‍ ഈ കടും കൈ ചെയ്യുന്നതെന്നും പാർട്ടിയിൽ പലതവണ പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നും ആത്മഹത്യാകുറിപ്പിലുണ്ട്. ചെങ്കലിലെ എല്ലാ നേതാക്കള്‍ക്കും ഇത് സംബന്ധിച്ച കാര്യങ്ങള്‍ അറിയാമെന്നും ആത്മഹത്യാകുറിപ്പില്‍ പറയുന്നു.

സി.പി.എം പ്രവര്‍ത്തകയുടെ തൂങ്ങി മരണം; പിന്നില്‍ സി.പി.എം പ്രാദേശിക നേതാക്കളെന്ന് ആത്മഹത്യാ കുറിപ്പ്
ആശയുടെ ആത്മഹത്യാ കുറിപ്പ്

നെയ്യാറ്റിൻകര അഴകിക്കോണം സ്വദേശി ശ്രീകുമാറിന്‍റെ ഭാര്യ ആശ (41) ആണ് പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിനെതിരെ കുറിപ്പ് എഴുതി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും ആരോപിച്ചു. പാർട്ടി കമ്മിറ്റിയിൽ നിന്നും ഉണ്ടായ മനോവിഷമമാണ് മരണകാരണമെന്ന് ബന്ധുക്കളും ആരോപിച്ചു.


തിരുവനന്തപുരത്ത് സി.പി.എം പ്രവര്‍ത്തകയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Also Read

തിരുവനന്തപുരത്ത് സി.പി.എം പ്രവര്‍ത്തകയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

സി.പിഎം പ്രവർത്തകയും ആശ വർക്കറുമായ യുവതി പാർട്ടി ഓഫിസിനു വേണ്ടി വാങ്ങിയ കെട്ടിടത്തിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. കഴിഞ്ഞ പതിനഞ്ച് വർഷമായി പാർട്ടി അംഗമായി പ്രവർത്തിച്ചു വരുന്ന ഇവർ ഇന്നലെ പാറശാല പാർട്ടി ഓഫിസിൽ നടന്ന കമ്മിറ്റിക്ക് പോകുന്നു എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയതാണെന്നും രാത്രിയായിട്ടും തിരികെ എത്താത്തത് കാരണം അന്വേഷിച്ചപ്പോഴാണ് വീടിനടുത്ത് സി.പി.എം പാർട്ടി ഓഫീസിന് വേണ്ടി വാങ്ങിയ വീട്ടിൽ തുങ്ങി നിൽക്കുന്നത് കണ്ടതെന്നും ഭര്‍ത്താവ് ശ്രീകുമാർ പറയുന്നു. അതെ സമയം അത്തരത്തിൽ ഒരു കമ്മിറ്റി കഴിഞ്ഞ ദിവസം പാർട്ടി ഓഫിസിൽ നടന്നിട്ടില്ല എന്നും മരണകാരണവുമായി പാർട്ടിക്ക് ഒരു ബന്ധവുമില്ല എന്നും പാറശ്ശാല സി.പി.എം ഏരിയ സെക്രട്ടറി അജയകുമാർ പറഞ്ഞു. കാണാതായതിനെ തുടർന്ന് പാറശ്ശാല പൊലീസിൽ പരാതി നൽകിയിരുന്നു.