LiveTV

Live

Kerala

ചിരിച്ച് പുസ്തകം പിടിച്ച് അലന്‍; താഹയെ പുണര്‍ന്ന് ഉമ്മ; ആദ്യ ചിത്രങ്ങള്‍

സ്റ്റീഗ് ലാര്‍സന്‍റെ 'ദ ഗേള്‍ വിത്ത് ദി ഡ്രാഗണ്‍ ടാറ്റു' എന്ന പുസ്തകമാണ് അലന്‍ പുറത്തിറങ്ങിയ ഉടനെ വായനക്കായി സ്വന്തമാക്കിയത്.

ചിരിച്ച് പുസ്തകം പിടിച്ച് അലന്‍;  താഹയെ പുണര്‍ന്ന് ഉമ്മ; ആദ്യ ചിത്രങ്ങള്‍

പ​ന്തീ​രാ​ങ്കാ​വ് യു​.എ​.പി​.എ കേ​സി​ല്‍ ജാമ്യം ലഭിച്ച് ജയില്‍ മോചിതരായ അ​ല​ന്‍ ഷു​ഹൈ​ബ്, താ​ഹ ഫ​സ​ല്‍ എന്നിവര്‍ തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചു. പുറത്തിറങ്ങിയ അ​ല​ന്‍ ഷുഹൈ​ബ് പുസ്തകങ്ങള്‍ പിടിച്ചുള്ള ഫോട്ടോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. സ്റ്റീഗ് ലാര്‍സന്‍റെ 'ദ ഗേള്‍ വിത്ത് ദി ഡ്രാഗണ്‍ ടാറ്റു' എന്ന പുസ്തകമാണ് അലന്‍ പുറത്തിറങ്ങിയ ഉടനെ വായനക്കായി സ്വന്തമാക്കിയത്. ജയിലില്‍ നിന്നും പുറത്തിറങ്ങിയ താഹ ആത്മവിശ്വാസത്തോടെയാണ് മാധ്യമങ്ങളെ അഭിമുഖീകരിച്ചത്. പുറത്തിറങ്ങിയതില്‍‍ സന്തോഷമുണ്ടെന്ന് താഹ പ്രതികരിച്ചു. താഹയെ പുണര്‍ന്നുള്ള ഉമ്മയുടെയും കുടുംബത്തിന്‍റെയും ഫോട്ടോകള്‍ പുറത്തുവന്നിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരായ ഷാഹിന നഫീസ, രാജീവ് രാമചന്ദ്രന്‍, അലന്‍റെ അമ്മ സബിത മഠത്തില്‍ എന്നിവരാണ് ജയിലില്‍ നിന്നിറങ്ങിയ ഉടനെ അലന്‍റെ സന്തോഷത്തില്‍ ഭാഗമായത്.

അലന്‍ ഷുഅൈബ് അമ്മക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം
അലന്‍ ഷുഅൈബ് അമ്മക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം
താഹ കുടുംബത്തോടൊപ്പം
താഹ കുടുംബത്തോടൊപ്പം
ചിത്രം- ഷഫീഖ് താമരശ്ശേരി

11 ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് കൊ​ച്ചി എ​ന്‍​.ഐ.​എ കോ​ട​തി​ ഇരുവര്‍ക്കും ജാ​മ്യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഒരു ലക്ഷം രൂപയുടെ ബോണ്ട് മാതാപിതാക്കളില്‍ ആരുടെയെങ്കിലും ജാമ്യം, പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്യണം, മാവോയിസ്റ്റ് സംഘടനകളുമായി ബന്ധം പാടില്ല തുടങ്ങിയ ഉപാധികളാണ് കോടതി മുന്നോട്ടുവെച്ചത്. മാവോയിസ്റ്റ് ബന്ധത്തിനുള്ള തെളിവുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ല, ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടും കസ്റ്റഡിയില്‍ തുടരുന്നു തുടങ്ങിയ വാദങ്ങളാണ് പ്രതിഭാഗം വക്കീല്‍ മുന്നോട്ടുവെച്ചത്. ഇവ അംഗീകരിച്ചുകൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്.

മാ​വോ​യി​സ്റ്റ് ബ​ന്ധ​ത്തി​ന്‍റെ പേ​രി​ൽ 2019 ന​വം​ബ​റി​ലാ​ണ് ഇരുവരെയും പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പി​ന്നീ​ട് കേ​സ് എന്‍.ഐ.എ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം അ​ല​ന്‍റേ​യും താ​ഹ​യു​ടെ​യും ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ന്‍​.ഐ.​എ കോ​ട​തി​യി​ൽ സ​മീ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ആ​വ​ശ്യം കൊ​ച്ചി​യി​ലെ എ​ൻ​.ഐ.എ കോ​ട​തി ത​ള്ളു​ക​യാ​യി​രു​ന്നു.