LiveTV

Live

Kerala

താഹാ-അലന്‍റെ ജാമ്യം റദ്ദാക്കാന്‍ എന്‍.ഐ.എ നീക്കം

കേസ് കെെകാര്യം ചെയ്തതിൽ എൻ.ഐ.എയെ പരോക്ഷമായി വിമർശിച്ചാണ് ഇരുവർക്കും കോടതി ജാമ്യം അനുവദിച്ചത്

താഹാ-അലന്‍റെ ജാമ്യം റദ്ദാക്കാന്‍ എന്‍.ഐ.എ നീക്കം

യു.എ.പി.എ കേസില്‍ പ്രതികളായ അലന്‍ ഷുഹൈബിന്റെയും താഹാ ഫസലിന്റെയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍.ഐ.എ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. എന്‍.ഐ.എ കോടതി അനുവദിച്ച ജാമ്യം റദ്ദാക്കാനായാണ് അപ്പീല്‍ നല്‍കുക.

അലന്റെയും താഹയുടെയും ജാമ്യം റദ്ദാക്കാൻ ഹെെക്കോടതിയിൽ അപ്പീൽ നൽകുമെന്ന് ജാമ്യം അനുവദിച്ച ദിവസം തന്നെ എൻ.ഐ.എ, എൻ.ഐ.എ കോടതിയിൽ അറിയിച്ചിരുന്നു. കേസ് കെെകാര്യം ചെയ്തതിൽ എൻ.ഐ.എയെ പരോക്ഷമായി വിമർശിച്ചാണ് ഇരുവർക്കും കോടതി ജാമ്യം അനുവദിച്ചത്. ഈ ഘട്ടത്തിലാണ് ജാമ്യം റദ്ദാക്കാന്‍ എന്‍.ഐ.എ തിരക്കിട്ട് നീക്കം നടത്തുന്നത്.