LiveTV

Live

Kerala

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്: വിശദീകരണം നല്‍കാന്‍ എം.സി കമറുദ്ദീന്‍ പാണക്കാടെത്തി

തട്ടിപ്പില്‍ ലീഗ് എംഎല്‍എ എംസി കമറുദ്ദീനെതിരെ കൂടുതല്‍ പരാതികള്‍. ചന്ദേര സ്റ്റേഷനില്‍ 10 പരാതികള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. കൂടുതല്‍ ഡയറക്ടര്‍മാരെ പ്രതി ചേര്‍ക്കും.

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്: വിശദീകരണം നല്‍കാന്‍ എം.സി കമറുദ്ദീന്‍ പാണക്കാടെത്തി

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ കൂടുതല്‍ പരാതികള്‍. കാസര്‍കോട് ചന്തേര പൊലീസ് സ്റ്റേഷനില്‍ ബുധനാഴ്ച 10 പരാതികള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ചെയര്‍മാന്‍ എം.സി കമറുദ്ദീന്‍ എം.എല്‍.എ മാനേജിംഗ് ഡയറക്ടര്‍ പൂക്കോയ തങ്ങള്‍ എന്നിവര്‍ക്ക് പുറമെ മറ്റ് ഡയറക്ടര്‍മാരെ കൂടി പ്രതിചേര്‍ക്കുമെന്ന് സൂചന. മുസ്‍ലീം ലീഗ് നേതാക്കള്‍ക്ക് വിശദീകരണം നല്‍കാന്‍ എം.സി കമറുദ്ദീന്‍ എം.എല്‍.എ രാത്രിയോടെ പാണക്കാടെത്തി.

''എല്ലാവര്‍ക്കും വേണ്ടത് തന്‍റെ ചോരയാണ്...'': എം. സി കമറുദ്ദീന്‍ എം.എല്‍.എ
Also Read

''എല്ലാവര്‍ക്കും വേണ്ടത് തന്‍റെ ചോരയാണ്...'': എം. സി കമറുദ്ദീന്‍ എം.എല്‍.എ

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്:‌ എംഎല്‍എ സ്ഥാനം ഒഴികെയുള്ള മുഴുവന്‍ പദവികളും രാജിവെക്കാനൊരുങ്ങി എം.സി ഖമറുദ്ദീന്‍ എം.എല്‍.എ
Also Read

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്:‌ എംഎല്‍എ സ്ഥാനം ഒഴികെയുള്ള മുഴുവന്‍ പദവികളും രാജിവെക്കാനൊരുങ്ങി എം.സി ഖമറുദ്ദീന്‍ എം.എല്‍.എ

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഓരോ ദിവസവും കൂടുതല്‍ പേര്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയാണ്. ചെയര്‍മാന്‍ എം.സി കമറുദ്ദീന്‍ എം.എല്‍.എയെയും മാനേജിംഗ് ഡയറക്ടര്‍ പൂക്കോയ തങ്ങളെയും പ്രതി ചേര്‍ത്താണ് നിക്ഷേപകരുടെ പരാതി. ചന്തേര പൊലീസ് സ്റ്റേഷനില്‍ ഇന്നലെ പത്ത് പേര്‍ നേരിട്ടെത്തി പരാതി നല്‍കി. ഇന്നും കൂടുതല്‍ പേര്‍ പരാതിയുമായി പൊലീസിനെ സമീപിക്കുമെന്നാണ് സൂചന. ചെയര്‍മാനും മാനേജിംഗ് ഡയറക്ടര്‍ക്കും പുറമെ സ്ഥാപനത്തിന്‍റെ തുടക്കം മുതലുണ്ടായിരുന്ന മറ്റ് ഡയറക്ടര്‍മാരിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കുന്നതായി സൂചനയുണ്ട്.

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: എം.സി കമറുദ്ദീന്‍റെ വീട്ടില്‍ പരിശോധന, എം.എല്‍.എയെ പാണക്കാട്ടേക്ക് വിളിപ്പിച്ചു
Also Read

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: എം.സി കമറുദ്ദീന്‍റെ വീട്ടില്‍ പരിശോധന, എം.എല്‍.എയെ പാണക്കാട്ടേക്ക് വിളിപ്പിച്ചു

'നിക്ഷേപ തട്ടിപ്പ് വിവാദം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകും'; 
ഖമറുദ്ദീന്‍ എം.എല്‍.എക്കെതിരെ ലീഗ് പഞ്ചായത്ത് കമ്മറ്റികൾ
Also Read

'നിക്ഷേപ തട്ടിപ്പ് വിവാദം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകും'; ഖമറുദ്ദീന്‍ എം.എല്‍.എക്കെതിരെ ലീഗ് പഞ്ചായത്ത് കമ്മറ്റികൾ

അതേസമയം സംഭവത്തില്‍ നേതാക്കള്‍ക്ക് വിശദീകരണം നല്‍കുന്നതിനായി എം.സി കമറുദ്ദീന്‍ എം.എല്‍.എ ബുധനാഴ്ച വൈകീട്ടോടെ പാണക്കാട്ടേക്ക് തിരിച്ചു. രാത്രിയോടെ പാണക്കാടെത്തിയ കമറുദ്ദീന്‍ ഇന്ന് നേതാക്കളുമായി സംസാരിക്കും. എം.സി കമറുദ്ദീന്‍ എം.എല്‍.എ സ്ഥാനം ഒഴികെ മറ്റെല്ലാ പദവികളും ഒഴിയാനാണ് സാധ്യത.

ഫാഷന്‍ ഗോള്‍ഡിന് തുടക്കം കുറിച്ച ഡയറക്ടര്‍മാരില്‍ പലരും സ്ഥാപനം പ്രതിസന്ധിയിലായതോടെ നിക്ഷേപം പിന്‍വലിച്ച് ഒഴിഞ്ഞ് മാറിയത് സംബന്ധിച്ചും കമറുദ്ദീന്‍ നേതാക്കളോട് വിശദീകരിക്കുമെന്നാണ് സൂചന. എല്ലാ ഡയറക്ടര്‍മാരും പ്രശ്ന പരിഹാരത്തിന് ശ്രമിക്കാത്തതാണ് നിക്ഷേപകര്‍ക്ക് പണം തിരിച്ച് കൊടുക്കുന്നതിന് തടസ്സമെന്നും ആക്ഷേപമുണ്ട്. നിശ്ചിത സമയത്തിനുള്ളില്‍ പ്രശ്നം പരിഹരിക്കാനുള്ള നിര്‍ദ്ദേശമാവും നേതാക്കള്‍ ഖമറുദ്ദീന് നല്‍കുക.