LiveTV

Live

Kerala

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്: എം.സി കമറുദ്ദീനുമായി കൂടിക്കഴ്ചക്ക് വിസമ്മിതിച്ച് ലീഗ്

നേതാക്കളെ കാണാനായി മലപ്പുറത്തെത്തിയ കമറുദ്ദീന്‍ കാസര്‍കോടേക്ക് മടങ്ങി

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്: എം.സി കമറുദ്ദീനുമായി കൂടിക്കഴ്ചക്ക് വിസമ്മിതിച്ച് ലീഗ്

ജ്വല്ലറി തട്ടിപ്പ് കേസില്‍ എം.സി കമറുദ്ദീനുമായി കൂടിക്കഴ്ചക്ക് വിസമ്മിതിച്ച് ലീഗ് സംസ്ഥാന നേതൃത്വം. നേതാക്കളെ കാണാനായി മലപ്പുറത്തെത്തിയ കമറുദ്ദീന്‍ കാസര്‍കോടേക്ക് മടങ്ങി. നിലവിലെ സാഹചര്യത്തില്‍ പാണക്കാട് തങ്ങളെ കമറുദ്ദീന്‍ കാണുന്നത് ഉചിതമല്ലെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. കമറുദ്ദീന്‍ എം.എല്‍.എയുമായി ഫോണില്‍ ചര്‍ച്ച നടത്തിയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഓരോ ദിവസവും കൂടുതല്‍ പേര്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയാണ്. ചെയര്‍മാന്‍ എം.സി കമറുദ്ദീന്‍ എം.എല്‍.എയെയും മാനേജിംഗ് ഡയറക്ടര്‍ പൂക്കോയ തങ്ങളെയും പ്രതി ചേര്‍ത്താണ് നിക്ഷേപകരുടെ പരാതി. ചന്തേര പൊലീസ് സ്റ്റേഷനില്‍ ഇന്നലെ പത്ത് പേര്‍ നേരിട്ടെത്തി പരാതി നല്‍കി. ഇന്നും കൂടുതല്‍ പേര്‍ പരാതിയുമായി പൊലീസിനെ സമീപിക്കുമെന്നാണ് സൂചന. ചെയര്‍മാനും മാനേജിംഗ് ഡയറക്ടര്‍ക്കും പുറമെ സ്ഥാപനത്തിന്‍റെ തുടക്കം മുതലുണ്ടായിരുന്ന മറ്റ് ഡയറക്ടര്‍മാരിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കുന്നതായി സൂചനയുണ്ട്.