LiveTV

Live

Kerala

'ആംബുലന്‍സ് അയക്കാന്‍ 13 മണിക്കൂര്‍ വൈകി': ആറന്മുള പീഡന കേസില്‍ വീണ ജോര്‍ജ്

വീഴ്ച ആരുടെ ഭാഗത്തുനിന്നായാലും അന്വേഷിക്കണമെന്നും വീണ ജോര്‍ജ് എംഎല്‍എ

'ആംബുലന്‍സ് അയക്കാന്‍ 13 മണിക്കൂര്‍ വൈകി': ആറന്മുള പീഡന കേസില്‍ വീണ ജോര്‍ജ്

ആറന്മുളയില്‍ ആംബുലന്‍സില്‍ വെച്ച് കോവിഡ് രോഗി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ വിമര്‍ശനവുമായി വീണ ജോര്‍ജ് എംഎല്‍എ. കോവിഡുമായി ബന്ധപ്പെട്ട് ജില്ലാതലത്തില്‍ ഏകോപന ചുമതലയുള്ളവര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് വീണ ജോര്‍ജ് ചൂണ്ടിക്കാട്ടി.

പെണ്‍കുട്ടിയുടെ കോവിഡ് ഫലം സെപ്തംബര്‍ അഞ്ചിന് രാവിലെ 9.47ന് ലഭിച്ചു. എന്നാല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സ് അയക്കാന്‍ 13 മണിക്കൂര്‍ വൈകി. വീഴ്ച ആരുടെ ഭാഗത്തുനിന്നായാലും അന്വേഷിക്കണമെന്നും വീണ ജോര്‍ജ് എംഎല്‍എ മീഡിയവണിനോട് പറഞ്ഞു.

കോവിഡ് പോസിറ്റീവായ യുവതിയെ ആശുപത്രിയിലേക്കുള്ള യാത്രയിലാണ് 108 ആംബുലന്സ് ഡ്രൈവര്‍ നൌഫല്‍ പീഡിപ്പിച്ചത്. രാത്രി 10 മണി കഴിഞ്ഞാണ് യുവതിയെ ആശുപത്രിയിലേക്ക് മാറ്റാന്‍ ആംബുലന്‍സ് വന്നത്. ആംബുലന്‍സില്‍ ഡ്രൈവര്‍ അല്ലാതെ മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ ഇല്ലായിരുന്നു. പ്രതിയെ അന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു. പീഡനം നടന്നതിന്‍റെ തെളിവായി ഡ്രൈവറുടെ ശബ്ദരേഖയും പുറത്തുവന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ളയാള്‍ എങ്ങനെ ആംബുലന്‍സ് ഡ്രൈവറായി എന്ന ചോദ്യം ഉയര്‍ന്നു. പിന്നാലെയാണ് എംഎല്‍എ വീഴ്ച ചൂണ്ടിക്കാട്ടിയത്.