''എല്ലാവര്ക്കും വേണ്ടത് തന്റെ ചോരയാണ്...'': എം. സി കമറുദ്ദീന് എം.എല്‍.എ
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെയുയര്‍ന്ന ആരോപണങ്ങളില്‍ മറുപടിയുമായി എം സി കമറുദ്ദീന് എം.എല്‍.എ

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപകേസുമായി ബന്ധപ്പെട്ട് തനിക്കെതിരെയുയര്‍ന്ന ആരോപണങ്ങളില്‍ മറുപടിയുമായി എം സി കമറുദ്ദീന് എം.എല്‍.എ. സമൂഹത്തിന്റെ മുമ്പിലുള്ളത് താനാണ്, അതുകൊണ്ട് എല്ലാവര്ക്കും വേണ്ടത് തന്റെ ചോരയാണെന്നായിരുന്നു എം സി കമറുദ്ദീന്റെ പ്രതികരണം. മീഡിയവണിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സജീവരായിരുന്ന പല ഡയറക്ടര്‍മാരും കമ്പനി നഷ്ടത്തിലായതോടെ രാജിവെച്ച് ഒഴിഞ്ഞതായി എം. സി കമറുദ്ദീന് എം.എല്‍.എ പറഞ്ഞു. ഫാഷന്‍ ഗോള്‍ഡ് സ്ഥാപനം ആരംഭിക്കുന്നത് സംബന്ധിച്ചുള്ളു പ്രഥമിക ചര്‍ച്ചകളില്‍ താന്‍ പങ്കെടുത്തിട്ടില്ല. പൂക്കോയ തങ്ങള്‍ ഉള്‍പ്പടെയുള്ളവരാണ് സ്ഥാപനം ആരംഭിച്ചത്. അവരാണ് തന്നെ സമീപിച്ചത്. ചെയര്മാന് ആവാനില്ലെന്ന് ആവര്‍ത്തിച്ചതായിരുന്നു. അവരുടെ നിര്‍ബന്ധപ്രകാരം ചുമതല ഏറ്റെടുത്തതുപോലും പക്ഷേ, സ്ഥാപനം ആരംഭിക്കാന്‍ മുന്‍കൈയെടുത്ത പലരും ഇപ്പോള്‍ രംഗത്ത് ഇല്ലെന്നും എം സി കമറുദ്ദീന് പറഞ്ഞു.
സ്ഥാപനം നഷ്ടത്തിലായപ്പോഴും ഡിവിഡന്റ് നല്കികൊണ്ടിരുന്നത് പ്രതിസന്ധി രൂക്ഷമാക്കി. സ്ഥാപനം പൂട്ടാതിരിക്കാന്‍ ശ്രമം നടത്തിയെങ്കിലും അത് പരിഹരിച്ചില്ല. സ്ഥാപനത്തിനായി ഒരു ഘട്ടത്തില്‍ പോലും താന്‍ തന്റെ രാഷ്ട്രീയ സ്വധീനം ഉപയോഗപ്പെടുത്തിയിട്ടേയില്ലെന്നും അദ്ദേഹം പറയുന്നു.
ആസ്തികള്‍ വില്‍പ്പന നടത്തി പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നുണ്ട്. വിഷയം ശ്രദ്ധയില്‍പ്പെടുത്താന്‍ തങ്ങളെയും കുഞ്ഞാലിക്കുട്ടി എം പിയെയും കാണുമെന്നും എം.എല്‍.എ എന്നത് തന്നെ ഭാരിച്ച ഉത്തരവാദിത്വമാണെന്നും അതിനാല്‍, മറ്റ് പദവികള്‍ ഒഴിവാക്കി തരണമെന്ന് പാര്‍ട്ടിയോട് നിരന്തരം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.