LiveTV

Live

Kerala

കുട്ടനാട്ടില്‍ യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാർഥികളായി; എന്‍ഡിഎയുടെ സ്ഥാനാർഥി വിജ്ഞാപനത്തിന് ശേഷം

യുഡിഎഫ് സ്ഥാനാർഥിയെ കൂടി പ്രഖ്യാപിച്ചതോടെ കുട്ടനാട് പ്രചാരണ ചൂടിലേക്ക്.

കുട്ടനാട്ടില്‍ യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാർഥികളായി; എന്‍ഡിഎയുടെ സ്ഥാനാർഥി വിജ്ഞാപനത്തിന് ശേഷം

യുഡിഎഫ് സ്ഥാനാർഥിയെ കൂടി പ്രഖ്യാപിച്ചതോടെ കുട്ടനാട് പ്രചാരണ ചൂടിലേക്ക്. ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ മണ്ഡലത്തിൽ സജീവമാവുകയാണ് യുഡിഎഫ് സ്ഥാനാർഥി ജേക്കബ് എബ്രഹാം. രാമങ്കരിയിൽ പി. ജെ ജോസഫ് പങ്കെടുത്ത നേതൃയോഗത്തോടെ ആയിരുന്നു യുഡിഎഫ് പ്രചാരണത്തിന്‍റെ തുടക്കം.

പെരുന്നയിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്‍റെ കുട്ടനാട്ടിലെ നേതൃയോഗം. യുഡിഎഫിന് ഒറ്റ കേരള കോൺഗ്രസ് മതിയെന്നായിരുന്നു യോഗത്തിനെത്തിയ പി.ജെ ജോസഫിന്‍റെ പ്രതികരണം.

പി.ജെ ജോസഫും ജോണി നെല്ലൂരും മോൻസ് ജോസഫുമടക്കം പങ്കെടുത്ത യോഗത്തോടെ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി പ്രചാരണത്തിന് തുടക്കം കുറിച്ചു. സർക്കാർ വിരുദ്ധ വികാരം വോട്ടായി മാറുമെന്ന് യുഡിഎഫ് സ്ഥാനാർഥി പറഞ്ഞു.

തെരഞ്ഞെടുപ്പ് നടക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നുണ്ടെങ്കിലും വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാർഥികൾ. ഇടതുസ്ഥാനാർഥി തോമസ് കെ. തോമസ് മണ്ഡലത്തിൽ സജീവമാണ്. അതേസമയം സ്ഥാനാർഥി നിർണയം തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് ശേഷം മതിയെന്നാണ് എൻ.ഡി.എ തീരുമാനം.