LiveTV

Live

Kerala

ബംഗളുരു മയക്കുമരുന്ന് കേസ്; ഉന്നതര്‍ക്ക് ബന്ധമുണ്ടെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്

സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുള്ള 20 ആളുകളെ മയക്കുമരുന്ന കേസിലും ചോദ്യം ചെയ്യാനുണ്ടെന്നും എന്‍ഫോഴ്സ്മെന്‍റ് കോടതിയെ അറിയിച്ചു.

ബംഗളുരു മയക്കുമരുന്ന് കേസ്; ഉന്നതര്‍ക്ക് ബന്ധമുണ്ടെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്

ബംഗളുരു മയക്കുമരുന്ന് കേസില്‍ ഉന്നതര്‍ക്ക് ബന്ധമുണ്ടെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ഇക്കാര്യം നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ എന്‍ഫോഴ്സ്മെന്‍റിനെ അറിയിച്ചിട്ടുണ്ട്, ഉന്നതരില്‍ ഒരാളെ ഇപ്പോള്‍ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. എന്‍ഫോഴ്സ്മെന്‍റ് അസിസ്റ്റന്‍റ് ഡയറക്ടര്‍ പി.രാധാകൃഷ്ണന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയി നല്‍കിയ റിമാന്‍റ് റിപ്പോര്‍ട്ടില്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുള്ള 20 ആളുകളെ മയക്കുമരുന്ന കേസിലും ചോദ്യം ചെയ്യാനുണ്ടെന്നും എന്‍ഫോഴ്സ്മെന്‍റ് കോടതിയെ അറിയിച്ചു.