LiveTV

Live

Kerala

ചവറയിലെ സി.പി.എം. സ്ഥാനാർഥി നിർണയം വൈകുന്നു

പാർട്ടി അംഗം തന്നെ സ്ഥാനാർഥി ആകണമെന്ന നിലപാടിലാണ് പ്രാദേശിക നേതൃത്വം.

ചവറയിലെ സി.പി.എം. സ്ഥാനാർഥി നിർണയം വൈകുന്നു

ചവറയിൽ യു.ഡി.എഫ് സ്ഥാനാർഥി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടും എൽ.ഡി.എഫ്.സ്ഥാനാർഥി ചർച്ച എവിടെയും എത്തിയിട്ടില്ല. പാർട്ടി സ്ഥാനാർഥി വേണമെന്ന നിലപാടിൽ നിന്നും പ്രദേശിക നേതൃത്വം പിന്നോട്ടില്ല. അതേ സമയം വിജയ സാധ്യത മാത്രമാണ് സി.പി.എം. സ്റ്റേറ്റ് സെൻറർ വിലയിരുത്തുന്നത്.

വിജയ സാധ്യത മാത്രം പരിഗണിച്ച് പുറത്ത് നിന്നോരു സ്ഥാനാർഥിയെ ഇറക്കിയാൽ കാല്‍ വാരപ്പെടുമോ എന്നോരു സംശയവും നേതൃത്വത്തിനുണ്ട്. അതു കൊണ്ട് സസൂക്ഷ്മം വിലയിരുത്തിയ ശേഷം മാത്രമെ സംസ്ഥാന നേതൃത്വം ചവറയുടെ കാര്യത്തിൽ തീരുമാനമെടുക്കു. അതേ സമയം യു.ഡി.എഫ്.സ്ഥാനാർഥി ഷിബു ബേബി ജോൺ ഇന്നും തിരുവനന്തപുരത്ത് തുടരും. തെരഞ്ഞെടുപ്പ് വിലയിരുത്തലുകൾ അദ്ധേഹം നേതൃത്വവുമായി ചർച്ച ചെയ്യും.