LiveTV

Live

Kerala

'അന്നത്തെ എന്‍റെ വിയോജിപ്പ് ശരിയെന്ന് തെളിഞ്ഞു': നേതൃത്വത്തെ ഓര്‍മിപ്പിച്ച് സുധീരന്‍

ഇനിയും ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കട്ടെയെന്നും വി എം സുധീരന്‍

'അന്നത്തെ എന്‍റെ വിയോജിപ്പ് ശരിയെന്ന് തെളിഞ്ഞു': നേതൃത്വത്തെ ഓര്‍മിപ്പിച്ച് സുധീരന്‍

കോൺഗ്രസിന് അര്‍ഹതപ്പെട്ട രാജ്യസഭാ സീറ്റ് ജോസ് കെ മാണിക്ക് നല്‍കിയതില്‍ താന്‍ അന്ന് ഉയര്‍ത്തിയ എതിര്‍പ്പ് ശരിയെന്ന് തെളിഞ്ഞെന്ന് വി എം സുധീരന്‍. ജോസ് കെ മാണിക്ക് രാജ്യസഭാ സീറ്റ് 'ദാനം' ചെയ്ത നേതൃത്വത്തിന്‍റെ നിലപാട് ശരിയല്ലെന്ന് അന്ന് താന്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിയോജിപ്പിന്‍റെ ഭാഗമായി യുഡിഎഫ് ഉന്നതാധികാര സമിതിയിൽ നിന്നും രാജിവെയ്ക്കുകയും ചെയ്തു. അന്ന് ഉയര്‍ത്തിയ എതിര്‍പ്പ് ശരിയെന്ന് തെളിഞ്ഞെന്നും ഇതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നും സുധീരന്‍ പ്രതികരിച്ചു. ഇനിയും ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കട്ടെയെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ സുധീരന്‍ പറഞ്ഞു.

വി എം സുധീരന്‍റെ ഫേസ് ബുക്ക് പോസ്റ്റ്

ജോസ് കെ മാണി യുഡിഎഫിനോട് വിശ്വാസ വഞ്ചന കാട്ടിയെന്നും രാജ്യസഭാംഗത്വം രാജിവെക്കണമെന്നും ബഹു പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടതായി കാണുന്നു. ഇത്തരുണത്തിൽ പഴയ ഒരു കാര്യം ഓർമപ്പെടുത്തുന്നത് തികച്ചും ഉചിതവും പ്രസക്തവുമാണ്. കോൺഗ്രസിന് തികച്ചും അർഹതപ്പെട്ട രാജ്യസഭാ സീറ്റ് യാതൊരു തത്വദീക്ഷയുമില്ലാതെ പാർട്ടി താല്പര്യം ബലി കഴിച്ച് കൊണ്ട് ജോസ് കെ മാണിക്ക് 'ദാനം' ചെയ്ത നേതൃത്വത്തിന്‍റെ വിവേകശൂന്യവും ദീർഘവീക്ഷണമില്ലാത്തതുമായ നടപടി ശരിയായില്ലെന്ന് ഞാൻ അന്നേ ചൂണ്ടിക്കാണിച്ചിരുന്നു.

കോൺഗ്രസിന്‍റെയും യുഡിഎഫിന്‍റെയും ഉത്തമ താൽപ്പര്യങ്ങൾ മുൻനിർത്തിയാണ് അപ്രകാരം അഭിപ്രായപ്പെട്ടത്. തുടർന്ന് എന്‍റെ വിയോജിപ്പിന്‍റെ ഭാഗമായി യുഡിഎഫ് ഉന്നതാധികാര സമിതിയിൽ നിന്നും രാജിവയ്ക്കുകയും ചെയ്തു. എൻറെ നിലപാട് തീർത്തും ശരിയായിരുന്നു എന്ന് തെളിയിക്കപ്പെട്ടതിൽ അതിയായ ചാരിതാർത്ഥ്യമുണ്ട്. ഇനിയും ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കട്ടെ.

ജോസ് കെ മാണി യുഡിഎഫിനോട് വിശ്വാസ വഞ്ചന കാട്ടിയെന്നും രാജ്യസഭാംഗത്വം രാജിവെക്കണമെന്നും ബഹു പ്രതിപക്ഷ നേതാവ്...

Posted by VM Sudheeran on Tuesday, September 8, 2020