LiveTV

Live

Kerala

കേരള കോണ്‍ഗ്രസ് എമ്മിനെ മുന്നണിയുടെ ഭാഗമാക്കാന്‍ തയ്യാറെടുത്ത് എല്‍.ഡി.എഫ്

ജോസ് പരസ്യനിലപാട് പ്രഖ്യാപിച്ചാല്‍ തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് കേരള കോണ്‍ഗ്രസ് എം ഇടത് മുന്നണിയിലുണ്ടാകും

കേരള കോണ്‍ഗ്രസ് എമ്മിനെ മുന്നണിയുടെ ഭാഗമാക്കാന്‍ തയ്യാറെടുത്ത് എല്‍.ഡി.എഫ്

കേരള കോണ്‍ഗ്രസ് എമ്മിനെ മുന്നണിയുടെ ഭാഗമാക്കാന്‍ തയ്യാറെടുത്ത് എല്‍.ഡി.എഫ്. ജോസ് പരസ്യനിലപാട് പ്രഖ്യാപിച്ചാല്‍ തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് കേരള കോണ്‍ഗ്രസ് എം ഇടത് മുന്നണിയിലുണ്ടാകും. സീറ്റുകള്‍ നഷ്ടപ്പെടാതിരിക്കുകയും,ജോസ് കെ മാണി രാജ്യസഭ അംഗത്വം രാജിവെച്ചാല്‍ സി.പി.ഐയുടെ എതിര്‍പ്പ് ഇല്ലാതാവുമെന്നാണ് സി.പി.എം വിലയിരുത്തല്‍.

ജോസ് കെ. മാണിയുമായുള്ള ചര്‍ച്ചകള്‍ ഏറെ മുന്നോട്ട് പോയെന്നാണ് സി.പി.എം നേതാക്കളില്‍ നിന്ന് ലഭ്യമാകുന്ന വിവരം.നേരത്തെ വീരേന്ദ്രകുമാര്‍ യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫിന്‍റെ ഭാഗമായപ്പോള്‍ രാജ്യസഭ എംപിസ്ഥാനം രാജിവച്ചിരിന്നു.ഈ രീതി ജോസും പിന്തുടരുമെന്നാണ് സി.പി.എം പ്രതീക്ഷ. ജോസിനെ കൂടെ കൂട്ടുന്നതില്‍ ആദ്യഘട്ടത്തിലുണ്ടായിരുന്ന എതിർപ്പ് സി.പി.ഐയിൽ നിന്നു ഇനിയുണ്ടാകില്ലെന്നാണ് സി.പി.എം കണക്ക് കൂട്ടല്‍.സിപിഐ മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം കുറയാതിരുന്നാല്‍ അവര്‍ മറ്റ് പ്രശ്നങ്ങള്‍ ഉന്നയിക്കില്ലെന്നും സി.പി.എം പ്രതീക്ഷിക്കുന്നു.

പാർട്ടിയിൽ ചർച്ച ചെയ്യാമെന്ന കാനത്തിന്‍റെ നിലപാടും അനുകൂലമായിട്ടാണ് കാണുന്നത്. ആകെ ഒമ്പതും കോട്ടയത്ത് അഞ്ചും നിയമസഭാ സീറ്റുകളാണ് ജോസ് വിഭാഗം പ്രതീക്ഷിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ആവശ്യപ്പെടേണ്ട സീറ്റുകള്‍ സംബന്ധിച്ച ചര്‍ച്ചകളും ജോസ് ക്യാമ്പില്‍ നടക്കുന്നുണ്ട്.എന്നാല്‍ സീറ്റുകളുടെ കാര്യത്തില്‍ ഏതെങ്കിലും ഉറപ്പ് ഇടത് നേതൃത്വം നല്‍കിയതായി വിവരമില്ല. കേരള കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആവശ്യങ്ങള്‍ പിന്നീട് ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നാണ് സി.പി.എം നേതാക്കള്‍ പറയുന്നത്.