LiveTV

Live

Kerala

ഷംസുദ്ദീനോ, ഖാദറോ? മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്ക് പകരക്കാരനെ തേടി ലീഗ്

കെപിഎ മജീദിന്‍റെ പേരും ചില നേതാക്കള്‍ ഉയര്‍ത്തുന്നുണ്ട്.നിയമസഭയിലേക്ക് പികെ കുഞ്ഞാലിക്കുട്ടിയുടെ മുന്‍ഗണന വേങ്ങര മണ്ഡലം തന്നെയാണ്

ഷംസുദ്ദീനോ, ഖാദറോ? മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്ക് പകരക്കാരനെ തേടി ലീഗ്

മലപ്പുറം എം.പി സ്ഥാനം പികെ കുഞ്ഞാലിക്കുട്ടി രാജിവക്കുമ്പോള്‍ പകരം എന്‍. ഷംസുദ്ദീനെയോ കെ.എന്‍.എ ഖാദറിനെയോ മത്സരിപ്പിക്കാന്‍ മുസ്ലീംലീഗില്‍ ആലോചന. കെപിഎ മജീദിന്‍റെ പേരും ചില നേതാക്കള്‍ ഉയര്‍ത്തുന്നുണ്ട്.നിയമസഭയിലേക്ക് പികെ കുഞ്ഞാലിക്കുട്ടിയുടെ മുന്‍ഗണന വേങ്ങര മണ്ഡലം തന്നെയാണ്.

സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാന്‍ പി.കെ കുഞ്ഞാലക്കുട്ടി തീരുമാനിച്ചതോടെയാണ് ലോക്സഭയിലെ പകരക്കാരന്‍ ആരാകുമെന്ന ചര്‍ച്ച മുസ്‍ലിം ലീഗില്‍ സജീവമായത്. മലപ്പുറത്തുനിന്ന് എന്‍ ശംസുദ്ദീനെ ലോക്സഭയിലേക്ക് മത്സരിപ്പിക്കാനായിരുന്നു നേത്യത്വത്തിന്റെ ഉദ്ദേശം. പക്ഷെ അപ്രതീക്ഷിതമായി എംഎല്‍എമാര്‍ അടക്കമുള്ള ചില നേതാക്കളുടെ ഭാഗത്ത് നിന്ന് എതിര്‍പ്പുയര്‍ന്നു. ഇതോടെയാണ് വേങ്ങര എംഎല്‍എ കെഎന്‍എ ഖാദറിന്‍റെ പേര് വന്നത്.

വിവിധ വിഷയങ്ങളില്‍ പ്രാവീണ്യമുള്ള കെഎന്‍എ ഖാദര്‍ ലോക്സഭയിലേക്ക് പോയാല്‍ എന്‍കെ പ്രേമചന്ദ്രനേപ്പോലെ ശോഭിക്കാനാകുമെന്നാണ് വിലയിരുത്തുന്നത്.സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദിന്‍റെ പേര് ഉയര്‍ന്ന് വരുന്നുണ്ടങ്കിലും മലപ്പുറത്ത് നിന്ന് നിയമസഭയിലേക്ക് മത്സരിക്കട്ടേയെന്ന തലത്തിലാണ് ചര്‍ച്ചകള്‍.

രാജ്യസഭയിലെ കാലാവധി കഴിയുന്ന പിവി അബ്ദുല്‍ വഹാബ് നിയമസഭയിലേക്ക് മത്സരിക്കും.മഞ്ചേരിയില്‍ നിന്നോ ഏറനാട് നിന്നോ ആയിരിക്കും ജനവിധി തേടുക. കോഴിക്കോട് സൌത്തിലെ എംഎല്‍എയായ പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീറിനെ കൊടുവള്ളി സീറ്റില്‍ പരിഗണിക്കാനും ആലോചനയുണ്ട്.