LiveTV

Live

Kerala

'ഡിവൈഎഫ്ഐക്കാര്‍ക്ക് മാത്രമേ പീഡിപ്പിക്കാവൂ എന്ന് എഴുതിവെച്ചിട്ടുണ്ടോ?' വിവാദ പരാമര്‍ശവുമായി ചെന്നിത്തല

ക്വാറന്‍റൈന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ ഹെൽത്ത് ഇൻസ്പെക്ടർ പീഡിപ്പിച്ച സംഭവത്തിൽ രമേശ് ചെന്നിത്തലയുടെ പ്രതികരണം വിവാദത്തില്‍

'ഡിവൈഎഫ്ഐക്കാര്‍ക്ക് മാത്രമേ പീഡിപ്പിക്കാവൂ എന്ന്  എഴുതിവെച്ചിട്ടുണ്ടോ?' വിവാദ പരാമര്‍ശവുമായി ചെന്നിത്തല

തിരുവനന്തപുരത്ത് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ ഹെൽത്ത് ഇൻസ്പെക്ടർ പീഡിപ്പിച്ച സംഭവത്തിൽ രമേശ് ചെന്നിത്തലയുടെ പ്രതികരണം വിവാദമാകുന്നു. ഹെൽത്ത് ഇൻസ്പെക്ടർ കോൺഗ്രസ് അനുകൂല സംഘടനയുടെ സജീവ പ്രവർത്തകനാണെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ ചെന്നിത്തല പ്രതികരിച്ചതിങ്ങനെ-

"അതെന്താ ഡിവൈഎഫ്ഐക്കാര്‍ക്ക് മാത്രമേ പീഡിപ്പിക്കാവൂ എന്ന് എവിടെയെങ്കിലും എഴുതിവെച്ചിട്ടുണ്ടോ? വെറുതെ നിങ്ങള്‍ കള്ളത്തരം പറയുകയാണ് എന്‍ജിഒ അസോസിയേഷന്‍റെ ആളാണ്, കോണ്‍ഗ്രസുകാരനാണ് എന്നൊക്കെ. ഞാന്‍ അന്വേഷിച്ചപ്പോ എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. എന്‍ജിഒ യൂണിയനില്‍പ്പെട്ട ആളാണെന്നാണ് എനിക്ക് കിട്ടിയ വിവരം".

തിരുവനന്തപുരം പാങ്ങോട് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രദീപ് കുമാര്‍ ആണ് യുവതിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായത്. മലപ്പുറത്ത് ഹോം നഴ്‌സായിരുന്ന കുളത്തൂപ്പുഴ സ്വദേശിനിയായ യുവതി നാട്ടിലെത്തി ക്വാറന്‍റൈനിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് ഇല്ലെന്ന് തെളിഞ്ഞു. സര്‍ട്ടിഫിക്കറ്റിനായി സമീപിച്ചപ്പോള്‍ പ്രതി തന്‍റെ ക്വാര്‍ട്ടേഴ്‌സിലേക്ക് വിളിപ്പിക്കുകയും അതിക്രൂരമായി പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതി. കട്ടിലില്‍ കെട്ടിയിട്ട് വായില്‍ തുണി തിരുകി ഒരു ദിവസം മുഴുവന്‍ പീഡിപ്പിച്ചെന്നാണ് യുവതി മൊഴി നല്‍കിയത്. പ്രദീപിന്‍റെ കോണ്‍ഗ്രസ് ബന്ധം ചോദിച്ചപ്പോഴാണ് ചെന്നിത്തല ലൈംഗിക പീഡനത്തെ കുറിച്ച് ഒരു തമാശ പറയുന്ന ലാഘവത്തോടെ പ്രതികരിച്ചത്.