LiveTV

Live

Kerala

പത്തനംതിട്ടയില്‍ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി

കുമ്പഴ സ്വദേശി ജാനകി ആണ് കൊല്ലപ്പെട്ടത്

പത്തനംതിട്ടയില്‍ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി

പത്തനംതിട്ട കുമ്പഴയിൽ വയോധികയെ കഴുത്തറുത്ത് കൊന്നു. കുമ്പഴ സ്വദേശി ജാനകിയാണ് കൊല്ലപ്പെട്ടത്. ജാനകിയുടെ വീട്ടില്‍ സഹായിയായി നിന്ന മയില്‍ സ്വാമി ആണ് കൊലയാളി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം. ഞാൻ കൊല്ലുന്നു. ജയിലിൽ പോകുന്നു എന്ന് കത്തെഴുതി മയില്‍ സ്വാമി പലയിടങ്ങളിൽ ഇട്ട ശേഷമായിരുന്നു കൊലപാതകം. കൊലപാതത്തിന് പിന്നില്‍ മറ്റെന്തെങ്കിലും ഉദ്ദേശമുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി പറഞ്ഞു. കൊല്ലപ്പെട്ട ജാനകിയും രണ്ട് സഹായികളുമാണ് വീട്ടിൽ താമസിച്ചിരുന്നത്. മക്കൾ കേരളത്തിന് പുറത്താണ് താമസം. പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി വിശദമായി ചോദ്യം ചെയ്യുകയാണ്.