LiveTV

Live

Kerala

കൊട്ടിയം കേസ്; പ്രതിയെ ചോദ്യം ചെയ്തതിന് ശേഷം മാത്രമേ മറ്റുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്താനാകൂയെന്ന് പൊലീസ്

ഒരു യുവജന സംഘടനയുടെ പ്രവർത്തകനായ ഹാരിസിന് ജില്ലയിലെ ഒരു ജന പ്രതിനിധി പരോക്ഷമായി സംരക്ഷണം ഒരുക്കുന്നു എന്ന ആരോപണം ശക്തമാണ്

കൊട്ടിയം കേസ്; പ്രതിയെ ചോദ്യം ചെയ്തതിന് ശേഷം മാത്രമേ മറ്റുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്താനാകൂയെന്ന് പൊലീസ്

കൊട്ടിയം കേസിൽ പ്രതിയെ ചോദ്യം ചെയ്ത ശേഷം മാത്രമേ മറ്റുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്താനാകു എന്ന നിലപാടിലാണ് പൊലീസ്. അതേ സമയം ഗർഭച്ഛിദ്രത്തിന് കൂട്ട് നിന്ന സീരിയൽ നടിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യുവജന സംഘടനകൾ കൊല്ലത്ത് മാർച്ച് നടത്തി. പ്രതി ഹാരിസിനെ റിമാന്‍റ് ചെയ്തു.

വരൻ ഹാരിസിന്‍റെ അടുത്ത ബന്ധുവായ സീരിയൽ നടിയുടെ ഷൂട്ടിങ്ങിന് കൂട്ട് പോകണം എന്ന് പറഞ്ഞാണ് ഗർഭച്ഛിദ്രം നടത്താൻ കൊട്ടിയത്തെ വീട്ടിൽ നിന്ന് യുവതിയെ കൂട്ടി കൊണ്ട് പോയത്. നേരത്തെ ഇതേ കാരണം പറഞ്ഞ് കുട്ടി കൊണ്ട് പോയപ്പോഴാണ് യുവതി പീഡനത്തിന് ഇരയായത്. പീഡനത്തിലും ഗർഭച്ഛിദ്രത്തിലും സീരിയൽ നടിക്ക് പങ്കുണ്ടെന്ന് പെൺകുട്ടിയുടെ ശബ്ദ സന്ദേശത്തിലും വ്യക്തമാണ്.

എന്നാൽ വരനായ ഹാരിസിനെതിരെ ഒഴികെ മറ്റുള്ളവർക്കെതിരെ കെസെടുക്കാൻ കൊട്ടിയം പൊലീസ് ഇതു വരെ തയ്യാറായിട്ടില്ല. വ്യക്തമായ തെളിവുകൾ ഉണ്ടെന്നിരിക്കേയാണ് വീണ്ടും പൊലീസ് ഒളിച്ച് കളിക്കുന്നത്. ഒരു യുവജന സംഘടനയുടെ പ്രവർത്തകനായ ഹാരിസിന് ജില്ലയിലെ ഒരു ജന പ്രതിനിധി പരോക്ഷമായി സംരക്ഷണം ഒരുക്കുന്നു എന്ന ആരോപണം ശക്തമാണ്.