LiveTV

Live

Kerala

കേരളത്തില്‍ മൂന്ന് ജനശതാബ്ദി സര്‍വീസുകള്‍ റദ്ദാക്കി

കേരളത്തില്‍ സര്‍വീസ് നടത്തുന്ന മൂന്ന് ട്രെയിനുകള്‍ ശനിയാഴ്ച്ച മുതല്‍ ഓടില്ലെന്ന് റെയില്‍‌വെ അറിയിച്ചു

കേരളത്തില്‍ മൂന്ന് ജനശതാബ്ദി സര്‍വീസുകള്‍ റദ്ദാക്കി

കേരളത്തില്‍ സര്‍വീസ് നടത്തുന്ന മൂന്ന് ട്രെയിനുകള്‍ ശനിയാഴ്ച്ച മുതല്‍ ഓടില്ല. തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി, കണ്ണൂര്‍ - തിരുവനന്തപുരം ജനശതാബ്ദി, എറണാകുളം - തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനുകള്‍ എന്നിവയാണ് റദ്ദാക്കയത്. മതിയായ യാത്രക്കാരില്ലാത്തതിനാലാണ് സര്‍വീസുകള്‍ നിര്‍ത്തുന്നതെന്ന് റെയില്‍‌വെ വ്യക്തമാക്കി. രാജ്യത്തൊട്ടാകെ ഏഴ് ട്രെയിന്‍ സര്‍വീസുകളാണ് റദ്ദാക്കിയത്.