LiveTV

Live

Kerala

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: എം.സി കമറുദ്ദീന്‍റെ വീട്ടില്‍ പരിശോധന, എം.എല്‍.എയെ പാണക്കാട്ടേക്ക് വിളിപ്പിച്ചു

ഫാഷൻ ഗോൾഡിൽ പണം നിക്ഷേപിച്ച ലീഗ് പ്രവർത്തകരുടെ പരാതി പരിഗണിച്ചാണ് ലീഗ് സംസ്ഥാന നേതൃത്വം വിഷയത്തിൽ ഇടപെടുന്നത്

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: എം.സി കമറുദ്ദീന്‍റെ വീട്ടില്‍ പരിശോധന, എം.എല്‍.എയെ പാണക്കാട്ടേക്ക് വിളിപ്പിച്ചു

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ എം സി കമറുദ്ദീൻ എംഎൽഎയുടെ വീട്ടിലും മാനേജിംഗ് ഡയക്ടർ പൂക്കോയ തങ്ങളുടെ വീട്ടിലും അന്വേഷണ സംഘം പരിശോധന നടത്തി. നിക്ഷേപ തട്ടിപ്പ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ എം സി കമറുദ്ദീൻ എംഎൽഎയെ പാണക്കാട്ടേക്ക് വിളിപ്പിച്ചു.

ഫാഷൻ ഗോൾഡിൽ നിക്ഷേപിച്ച പണം തിരിച്ച് നൽകുന്നില്ലെന്ന നിക്ഷേപകരുടെ പരാതിയിൽ കാസർകോട് ചന്തേര സി.ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് എം.സി കമറുദ്ദീൻ എംഎൽഎയുടെയും പൂക്കോയ തങ്ങളുടെയും വീടുകളിൽ പരിശോധന നടത്തിയത്. ചൊവ്വാഴ്ച രാവിലെയായിരുന്നു അന്വേഷണ സംഘത്തിന്‍റെ പരിശോധന. പൂക്കോയ തങ്ങളുടെ വീട്ടിൽ നിന്നും നിർണായക രേഖകൾ ലഭിച്ചതായി സൂചനയുണ്ട്.

അതേസമയം എം.സി കമറുദ്ദീൻ എംഎൽഎയോട് പാണക്കാടെത്താൻ ലീഗ് സംസ്ഥാന നേതൃത്വം നിർദ്ദേശം നൽകി. സംസ്ഥാന വൈസ് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ ലീഗ് ജില്ലാ പ്രവർത്തക സമിതി ചേരാനും തീരുമാനിച്ചിട്ടുണ്ട്. ഫാഷൻ ഗോൾഡിൽ പണം നിക്ഷേപിച്ച ലീഗ് പ്രവർത്തകരുടെ പരാതി പരിഗണിച്ചാണ് ലീഗ് സംസ്ഥാന നേതൃത്വം വിഷയത്തിൽ ഇടപെടുന്നത്. എംഎൽഎക്കെതിരെ ബിജെപിയും സിപിഎമ്മും പ്രതിഷേധം ശക്തമാക്കിയതോടെ ജില്ലയിൽ ലീഗ് പ്രതിരോധത്തിലായിട്ടുണ്ട്.