LiveTV

Live

Kerala

സംസ്ഥാനം ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക്; ചവറയിൽ ഷിബു ബേബി ജോണിന്‍റെ ഔദ്യോഗിക പ്രചരണം ഇന്ന് തുടങ്ങും

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രചാരണം.എൽ.ഡി.എഫ് സ്ഥാനാർഥിയെ കണ്ടെത്താനുള്ള ചർച്ചകൾ ഇന്നും തുടരും

സംസ്ഥാനം ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക്; ചവറയിൽ ഷിബു ബേബി ജോണിന്‍റെ ഔദ്യോഗിക പ്രചരണം ഇന്ന് തുടങ്ങും

ചവറയിൽ ഷിബു ബേബി ജോണിന്‍റെ ഔദ്യോഗിക പ്രചാരണം ഇന്നാരംഭിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രചാരണം.എൽ.ഡി.എഫ് സ്ഥാനാർഥിയെ കണ്ടെത്താനുള്ള ചർച്ചകൾ ഇന്നും തുടരും.

ആൾക്കൂട്ടം ഒഴിവാക്കി കൊണ്ടുള്ള പ്രചാരണമാണ് ആർ.എസ്.പി.സംഘടിപ്പിക്കുന്നത്. ഉറച്ച പാർട്ടി കോട്ടകളിൽ വരവറിയിക്കാൻ ഷിബു ബേബി ജോൺ നേരിട്ടെത്തും.പാർട്ടി ദുർബല മേഖലകളിൽ ഇന്നല്ലെങ്കിൽ നാളെയെന്ന നിലപാടാണ് സ്വീകരിക്കുന്നത്. അതായത് മാസങ്ങൾക്കകം വരുന്ന തിരഞ്ഞെടുപ്പിൽ ഈ മേഖലയിലും സാന്നിധ്യം ഉണ്ടാകും. ബേബി ജോണിന്‍റെ തൊഴിലാളി പ്രസ്ഥാന ചരിത്രമാണ് മത്സ്യ തൊഴിലാളിക്ക് മുമ്പിൽ ആർ എസ്.പി.വയ്ക്കുന്നത്. അതേസമയം സി.പി.എം.ശക്തനായ സ്ഥാനാർഥിയെ ചവറയിൽ തേടുകയാണ്.നിരവധി പേരുകൾ ഉണ്ടെങ്കിലും അന്തിമ പട്ടികയായിട്ടില്ല.