LiveTV

Live

Kerala

ജോസ് കെ.മാണിയുടെ പരാതി മന്തുകാലന്‍റെ തൊഴി പോലെയാകുമെന്ന് പി.ജെ ജോസഫ്

പിജെ ജോസഫ് , മോൻസ് ജോസഫ് എന്നിവർക്കെതിരെ വിപ് ലംഘിച്ചതിന് സ്‌പീക്കർക്ക് പരാതി നൽകുമെന്നും ജോസ് കെ മാണി പറഞ്ഞു

ജോസ് കെ.മാണിയുടെ പരാതി മന്തുകാലന്‍റെ തൊഴി പോലെയാകുമെന്ന് പി.ജെ ജോസഫ്

കേരള കോൺഗ്രസ് പാർട്ടിയോട് യു.ഡി.എഫ് അനീതി കാട്ടിയെന്ന് സ്റ്റിയറിംഗ് കമ്മിറ്റിയിൽ ഭൂരിപക്ഷ അഭിപ്രായം ഉണ്ടായതായി ജോസ് കെ മാണി. മുന്നണി പ്രവേശന തീരുമാനം ഉടൻ ഉണ്ടാകും . പിജെ ജോസഫ് , മോൻസ് ജോസഫ് എന്നിവർക്കെതിരെ വിപ് ലംഘിച്ചതിന് സ്‌പീക്കർക്ക് പരാതി നൽകുമെന്നും ജോസ് കെ മാണി പറഞ്ഞു . എന്നാൽ മന്തുകാലന്‍റെ തൊഴി പോലെയാകും പരാതി എന്ന് പി.ജെ ജോസഫ് തിരിച്ചടിച്ചു .

പി.ജെ ജോസഫ് മോൻസ് ജോസഫ് എന്നിവർക്കെതിരായി അയോഗ്യത നടപടി ആവശ്യപ്പെട്ടു. സ്‌പീക്കർക്ക് ഉടൻ പരാതി നൽകും. പാലായും കുട്ടനാടും കണ്ടു ഇടതു മുന്നണി മോഹിക്കേണ്ടെന്ന് മാണി സി കാപ്പന്‍റെ പ്രതികരണത്തോടു മൗനമായിരുന്നു മറുപടി. മന്തുകാലന്‍റെ തൊഴി പോലെ അയോഗ്യത ഭീഷണി ഏൽക്കില്ലെന്ന് പി.ജെ ജോസഫ് തിരിച്ചടിച്ചു .വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിലെ സീറ്റുകൾ സംബന്ധിച്ച അന്തിമ ധാരണ ഉണ്ടായാൽ ഇടതു മുന്നണി പ്രവേശനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.