LiveTV

Live

Kerala

ആംബുലന്‍സിലെ പീഡനം: യുവതിയുടെ വസ്ത്രങ്ങള്‍ ശാസ്ത്രീയ പരിശോധനക്കയച്ചു

ശാസ്ത്രീയ പരിശോധനകൾ നടത്തി കേസിൽ കൂടുതൽ തെളിവുകൾ കണ്ടെത്താനാണ് അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്.

ആംബുലന്‍സിലെ പീഡനം: യുവതിയുടെ വസ്ത്രങ്ങള്‍ ശാസ്ത്രീയ പരിശോധനക്കയച്ചു

ആറന്മുളയില്‍ യുവതിയെ ആംബുലൻസില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. കൂടുതൽ തെളിവുകൾക്കായി ഇരയുടെ വസ്ത്രങ്ങൾ പൊലീസ് ശാസ്ത്രീയ പരിശോധനക്കയച്ചു. അതേസമയം സംഭവത്തിൽ ജില്ലാ കലക്ടർക്ക് പ്രാഥമിക അന്വേഷണ റിപ്പോർട്ട് കൈമാറിയതായി പത്തനംതിട്ട ഡിഎംഒ ഡോ. ഷീജ എ.എൽ പറഞ്ഞു.

പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് അന്വേഷണം ഊർജിതമാക്കാൻ പൊലീസ് തീരുമാനിച്ചത്. ശാസ്ത്രീയ പരിശോധനകൾ നടത്തി കേസിൽ കൂടുതൽ തെളിവുകൾ കണ്ടെത്താനാണ് അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. ഇതിനായി ഇരയുടെ വസ്ത്രങ്ങളടക്കം ഫോറൻസിക് പരിശോധനക്കയച്ചു. അതേസമയം കേസിലെ പ്രധാന തെളിവായ പ്രതിയുടെ ശബ്ദരേഖ മീഡിയവണിന് ലഭിച്ചു.

14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത പ്രതി നൗഫലിനായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ സമർപ്പിക്കും. ഇതിന് ശേഷം ഇയാളെ വീണ്ടും പീഡനം നടന്ന ആറന്മുള നാൽക്കാലിക്കലെത്തിച്ച് കൂടുതൽ തെളിവെടുപ്പ് നടത്തിയേക്കുമെന്നാണ് സൂചന. കൊല്ലത്തെ കോവിഡ് കെയർ സെൻററിൽ ചികിത്സയിലുള്ള യുവതി സാധാരണ നിലയിലേക്ക് ഇതുവരെ മടങ്ങിയെത്തിയിട്ടില്ല. അതേസമയം വിഷയത്തിൽ ജില്ലയിലെമ്പാടും പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം തുടരുകയാണ്.