LiveTV

Live

Kerala

ഒടുവില്‍ അറസ്റ്റ്; കൊല്ലത്തെ യുവതിയുടെ ആത്മഹത്യ, പ്രതിശ്രുത വരനെ പൊലീസ് പിടികൂടി

വ്യക്തമായ തെളിവുണ്ടായിട്ടും കൊട്ടിയം പൊലീസ് പ്രതിയെ പിടികൂടാത്ത സംഭവം മീഡിയവൺ ഇന്നലെ പുറത്ത് കൊണ്ട് വന്നിരുന്നു.

ഒടുവില്‍ അറസ്റ്റ്; കൊല്ലത്തെ യുവതിയുടെ ആത്മഹത്യ, പ്രതിശ്രുത വരനെ പൊലീസ് പിടികൂടി

കൊല്ലത്ത് വിവാഹ തട്ടിപ്പിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിശ്രുത വരനെ പൊലീസ് പിടികൂടി. സംഭവം നടന്ന് നാല് ദിവസത്തിനിപ്പുറമാണ് വരനെ പൊലീസ് കസ്റ്റഡിയിലെടുത്ത്. വ്യക്തമായ തെളിവുണ്ടായിട്ടും കൊട്ടിയം പൊലീസ് പ്രതിയെ പിടികൂടാത്ത സംഭവം മീഡിയാ വൺ ഇന്നലെ പുറത്ത് കൊണ്ട് വന്നിരുന്നു.

കൊല്ലത്തെ യുവതിയുടെ ആത്മഹത്യ പ്രതിശ്രുത വരന്റെ വഞ്ചന കാരണം; യുവതിയുടെ ശബ്ദസന്ദേശം പുറത്ത്
Also Read

കൊല്ലത്തെ യുവതിയുടെ ആത്മഹത്യ പ്രതിശ്രുത വരന്റെ വഞ്ചന കാരണം; യുവതിയുടെ ശബ്ദസന്ദേശം പുറത്ത്

വിവാഹ നിശ്ചയത്തിന് ശേഷം പെൺകുട്ടി ഗർഭിണിയാകുകയും വരൻ തന്നെ ആശുപത്രിയിലെത്തിച്ച് ഗർഭച്ഛിദ്രം നടത്തുകയും ചെയ്തിരുന്നു. ഗർഭച്ഛിദ്രത്തിനായി പള്ളിമുക്ക് സ്വദേശി ഹാരിസ് മുഹമ്മദ് വ്യാജരേഖ ചമയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിന് ശേഷം മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്യാൻ ഹാരിസ് ശ്രമിച്ചു. ഇതറിഞ്ഞാണ് കൊട്ടിയം സ്വദേശിയായ പെൺകുട്ടി ആത്മഹത്യ ചെയ്തത്.

മരിക്കുന്നതിന് മുൻപ് പെൺകുട്ടി ഹാരിസിനെ വിളിക്കുന്ന ശബ്ദ സന്ദേശമുണ്ടായിട്ടും പൊലീസ് ഹാരിസിനെതിരെ കേസെടുക്കാതിരുന്ന സംഭവം മീഡിയവൺ വാർത്തയാക്കിയിരുന്നു ഇതിന് പിന്നാലെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നാണ് പൊലീസ് പറയുന്നത്.