LiveTV

Live

Kerala

കുട്ടനാട് സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന് കെ.എസ്‌.യു

കേരളാ കോൺഗ്രസിലെ തമ്മിലടി മൂലം പാലായിലേറ്റ തിരിച്ചടി ആവർത്തിക്കാൻ അനുവദിക്കെരുതെന്ന് കെ.എസ്‌.യു ആവശ്യപ്പെട്ടു

കുട്ടനാട് സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന് കെ.എസ്‌.യു

ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കുട്ടനാട് സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന് കെ.എസ്‌.യു ആലപ്പുഴ ജില്ലാ കമ്മിറ്റി. കേരളാ കോൺഗ്രസിലെ തമ്മിലടി മൂലം പാലായിലേറ്റ തിരിച്ചടി

ആവർത്തിക്കാൻ അനുവദിക്കെരുതെന്ന് കെ.എസ്‌.യു ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച് കെ.എസ്‌.യു പ്രമേയവും പാസാക്കിയിരുന്നു. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ കാലാവസ്ഥ യു.ഡി.എഫിന് അനുകൂലമെന്നാണ് വിലയിരുത്തൽ. എന്നാൽ കേരള കോൺഗ്രസിൽ തുടരുന്ന പ്രശ്നങ്ങൾ കുട്ടനാട്ടിൽ തിരിച്ചടിയായേക്കുമെന്ന് കെ.എസ്‌.യു കണക്കുകൂട്ടുന്നു. ഈ സാഹചര്യത്തിൽ കുട്ടനാട് സീറ്റ് കോണ്ഗ്രസ് ഏറ്റെടുക്കണമെന്നാണ് ആവശ്യം. കൈപ്പത്തി ചിഹ്നത്തിൽ സ്ഥാനാർത്ഥിയെ നിര്‍ത്തിയാൽ സീറ്റ് പിടിച്ചെടുക്കാമെന്നും കെ.എസ്‌.യു അഭിപ്രായപ്പെടുന്നു. ഇക്കാര്യം കോൺഗ്രസ് നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. യുവ നേതാക്കൾക്ക് അവസരം നൽകണമെന്നും കെ.എസ്.യു ആവശ്യപ്പെടുന്നു.

നേരത്തെ കുട്ടനാട് തെരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ചകൾ തുടങ്ങിയ ഘട്ടത്തിൽ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു ജില്ലാ കമ്മിറ്റി പ്രമേയം പാസാക്കിയിരുന്നു. യൂത്ത് കോൺഗ്രസും സമാന ആവശ്യവുമായി രംഗത്തുണ്ട്. എന്നാൽ സീറ്റ് ഏറ്റെടുക്കുന്ന കാര്യം നിലവിൽ ചർച്ചയിൽ ഇല്ലെന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്.