LiveTV

Live

Kerala

കോന്നിയില്‍ 5 തവണ ജയിച്ചിട്ടുണ്ടെന്ന് അടൂര്‍ പ്രകാശ്, അനുഭവ സമ്പത്തുള്ളവര്‍ സഭയില്‍ വേണമെന്ന് സുധാകരന്‍

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നു

കോന്നിയില്‍ 5 തവണ ജയിച്ചിട്ടുണ്ടെന്ന്
അടൂര്‍ പ്രകാശ്, അനുഭവ സമ്പത്തുള്ളവര്‍ സഭയില്‍ വേണമെന്ന് സുധാകരന്‍

നിയമസഭയിലേക്ക് മത്സരിക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ് എംപിമാര്‍. അഞ്ച് തവണ കോന്നിയില്‍ മത്സരിച്ചയാളാണെന്ന് അടൂര്‍ പ്രകാശ് വ്യക്തമാക്കുന്നു. പാര്‍ട്ടി പറഞ്ഞതുകൊണ്ടാണ് പാര്‍ലമെന്‍റിലേക്ക് മത്സരിച്ചതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

അനുഭവ സമ്പത്തുള്ളവരുടെ സാന്നിധ്യം നിയമസഭാ തെരഞ്ഞെടുപ്പില്‍ അത്യാവശ്യമാണെന്ന് കെ സുധാകരന്‍ എംപി പ്രതികരിച്ചു. പാര്‍ട്ടി പറഞ്ഞതുകൊണ്ടാണ് പാര്‍ലമെന്‍റിലേക്ക് മത്സരിച്ചത്. ഇനിയും പാര്‍ട്ടി പറയുന്നതുപോലെ ചെയ്യുമെന്ന് സുധാകരന്‍ വ്യക്തമാക്കി.

എംപിമാരുടെ ഫണ്ടുകളൊക്കെ വെട്ടിക്കുറച്ചു. എംപി എന്ന നിലയില്‍ മണ്ഡലത്തില്‍ ഒന്നും ചെയ്യാനില്ലാത്ത സാഹചര്യമുണ്ട്. ദേശീയ തലത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് ദുര്‍ബലമാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നത്. കേരളത്തില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം യുഡിഎഫ് ഭരണം പ്രതീക്ഷിക്കുന്ന പശ്ചാത്തലവും ഈ ആഗ്രഹത്തിന് പിന്നിലുണ്ട്.