LiveTV

Live

Kerala

കുട്ടനാട് സീറ്റ് കേരള കോൺഗ്രസിൽ നിന്ന് പിടിച്ചെടുക്കില്ലെന്ന് ബെന്നി ബെഹ്നാൻ

ഏതെങ്കിലും സാഹചര്യത്തിൽ ധാരണയുണ്ടായാൽ മാത്രമേ സീറ്റ് ഏറ്റെടുക്കുകയുള്ളൂവെന്ന് ബെന്നി പറഞ്ഞു

കുട്ടനാട് സീറ്റ് കേരള കോൺഗ്രസിൽ നിന്ന് പിടിച്ചെടുക്കില്ലെന്ന് ബെന്നി ബെഹ്നാൻ

കുട്ടനാട് സീറ്റ് കേരള കോൺഗ്രസിൽ നിന്ന് പിടിച്ചെടുക്കില്ലെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹ്നാൻ. ഏതെങ്കിലും സാഹചര്യത്തിൽ ധാരണയുണ്ടായാൽ മാത്രമേ സീറ്റ് ഏറ്റെടുക്കുകയുള്ളൂവെന്ന് ബെന്നി പറഞ്ഞു. അതേസമയം യു.ഡി.എഫ് സ്ഥാനാർഥി നിർണയത്തിൽ അവ്യക്തത തുടരുകയാണ്.

കേരള കോൺഗ്രസിലെ തമ്മിലടി കുട്ടനാട്ടിലെ വിജയസാധ്യത കുറയ്ക്കുമെന്നാണ് യൂത്ത് കോൺഗ്രസിന്‍റെയും കെ.എസ്.യുവിന്‍റെയും വിലയിരുത്തൽ. പാലായിലെ തിരിച്ചടി ആവർത്തിക്കാതിരിക്കാൻ കുട്ടനാട്ടിൽ കോൺഗ്രസ് മത്സരിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടിരുന്നു.

ഇതിന് പിന്നാലെയാണ് സീറ്റ് പിടിച്ചെടുക്കില്ലെന്ന് യു.ഡി.എഫ് കൺവീനർ വ്യക്തമാക്കിയത്. കേരള കോൺഗ്രസ് എം ഇടതുമുന്നണിയിൽ പ്രവേശിച്ചാൽ പിജെ ജോസഫ് വിഭാഗമായിരിക്കും കുട്ടനാട്ടിൽ മത്സരിക്കുക. അങ്ങനെയെങ്കിൽ കഴിഞ്ഞ തവണ മത്സരിച്ച ജേക്കബ് എബ്രഹാം സ്ഥാനാർഥിയായേക്കും.

അതേസമയം ഇടതുസ്ഥാനാർഥി തോമസ് കെ. തോമസ് മണ്ഡലത്തിൽ അനൗദ്യോഗിക പ്രചാരണം ആരംഭിച്ച് കഴിഞ്ഞു. കേരള കോൺഗ്രസ് എമ്മിന്‍റെ ഇടതുപ്രവേശനം കുട്ടനാട്ടിൽ ഗുണം ചെയ്യുമെന്ന് തോമസ് കെ. തോമസ് പറഞ്ഞു. എൻ.ഡി.എയിൽ ബി.ഡി.ജെ.എസിന്‍റെ സീറ്റാണ് കുട്ടനാട്. സ്ഥാനാർഥിക്കായി ബി.ഡി.ജെ.എസിലും ചർച്ചകൾ തുടരുകയാണ്.