LiveTV

Live

Kerala

കേരളം ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക്; ചവറയില്‍ യുഡിഎഫ് പ്രചാരണം തുടങ്ങി, എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ച തുടരുന്നു

ഔദ്യോഗിക പ്രഖ്യാപനം ഇല്ലെങ്കിലും ചവറയിൽ യുഡിഎഫ് പാളയം ഒരുങ്ങിയിട്ടുണ്ട്. ഷിബു ബേബി ജോണിന് വേണ്ടി പ്രചാരണ പ്രവർത്തനം ആരംഭിച്ച് കഴിഞ്ഞു.

കേരളം ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക്; ചവറയില്‍ യുഡിഎഫ് പ്രചാരണം തുടങ്ങി, എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ച തുടരുന്നു

ചവറ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രചാരണത്തിന് തുടക്കം കുറിച്ചു. ഇന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റി യോഗം ചവറയിൽ ചേരും. അതേസമയം സ്ഥാനാർഥിയെ സംബന്ധിച്ച് അന്തിമ ചർച്ചയിലാണ് സിപിഎം.

ഔദ്യോഗിക പ്രഖ്യാപനം ഇല്ലെങ്കിലും ചവറയിൽ യുഡിഎഫ് പാളയം ഒരുങ്ങിയിട്ടുണ്ട്. ഷിബു ബേബി ജോണിന് വേണ്ടി പ്രചാരണ പ്രവർത്തനം ആരംഭിച്ച് കഴിഞ്ഞു. വ്യക്തിപരമായ വോട്ടുകൾ ഷിബു ബേബി ജോൺ ഫോൺ വഴി ഉറപ്പിച്ച് തുടങ്ങി.

എന്നാൽ അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ട തെരഞ്ഞെടുപ്പിന്‍റെ ഞെട്ടലിലാണ് എൽഡിഎഫ്. പാർട്ടി ചിഹ്നത്തിലാണ് സ്ഥാനാർഥി മത്സരിക്കേണ്ടി വരുന്നത്. അതുകൊണ്ട് തന്നെ എല്ലാ വശങ്ങളും ചിന്തിച്ച് സ്ഥാനാർഥി പട്ടിക സംസ്ഥാന സെന്‍ററിന് നൽകിയാൽ മതിയെന്നാണ് സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയുടെ തീരുമാനം.

ഇപ്പോഴുള്ള പട്ടികയ്ക്ക് പുറമെ ജില്ലാ കമ്മിറ്റി അംഗം ജി.മുരളീധരനും ചവറയിൽ സജീവ ചർച്ചയായി കഴിഞ്ഞു. സിപിഎം തനത് പാർട്ടി രീതിയിൽ മത്സരാര്‍ഥിയെ ആലോചിച്ചാൽ ഏറ്റവും സാധ്യതയുള്ള പേരുകളാണ് ജി മുരളീധരനും ടി മനോഹരനും സൂസൻ കോടിയും.