LiveTV

Live

Kerala

സ്വര്‍ണക്കടത്ത് സംഘം ഡി.ആര്‍.ഐ ഉദ്യോഗസ്ഥരെ ഇടിച്ചു തെറിപ്പിച്ചു

കരിപ്പൂര്‍ വിമാനത്താവളത്തിനടുത്താണ് സംഭവം, അപകടത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.

സ്വര്‍ണക്കടത്ത് സംഘം ഡി.ആര്‍.ഐ ഉദ്യോഗസ്ഥരെ ഇടിച്ചു തെറിപ്പിച്ചു

കരിപ്പൂരില്‍ സ്വര്‍ണക്കടത്ത് സംഘത്തിന്‍റെ കാര്‍ ഡി.ആര്‍.ഐ ഉദ്യോഗസ്ഥരെ ഇടിച്ച് തെറിപ്പിച്ച ശേഷം മരത്തിലിടിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തിനടുത്താണ് സംഭവം. അപകടത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഒരാള്‍ പിടിയിലായതായാണ് സൂചന. ഇന്ന് രാവിലെ ഒമ്പത് മണിയോടു കൂടിയാണ് ആക്രമണമുണ്ടായത്. അതേസമയം ഉദ്യോഗസ്ഥര്‍ക്ക് സാരമായ പരിക്കുകളില്ല എന്നാണ് റിപ്പോര്‍ട്ട്