LiveTV

Live

Kerala

കൊലക്കേസ് പ്രതി എങ്ങനെ ആംബുലന്‍സ് ഡ്രൈവറായി? ചെന്നിത്തല

ആംബുലന്‍സില്‍ പോലും രോഗികള്‍ക്ക് പീഡനമേല്‍ക്കേണ്ട ഗുരുതര സാഹചര്യമാണ് സംസ്ഥാനത്തെന്ന് ചെന്നിത്തല

കൊലക്കേസ് പ്രതി എങ്ങനെ ആംബുലന്‍സ് ഡ്രൈവറായി? ചെന്നിത്തല

ആംബുലന്‍സ് ഡ്രൈവര്‍ കോവിഡ് രോഗിയെ പീഡിപ്പിച്ചത് ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊലക്കേസ് പ്രതി എങ്ങനെ ആംബുലന്‍സ് ഡ്രൈവറായി? ഇയാളുടെ പശ്ചാത്തലം എന്തുകൊണ്ട് പരിശോധിച്ചില്ല? വണ്ടിയില്‍ ആംബുലന്‍സ് ഡ്രൈവര്‍ മാത്രം ഉണ്ടായിരുന്നത് സംശയാസ്പദമാണ്. ഉന്നതതല അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം. ആംബുലന്‍സില്‍ പോലും രോഗികള്‍ക്ക് പീഡനമേല്‍ക്കേണ്ട ഗുരുതര സാഹചര്യമാണ് സംസ്ഥാനത്ത്. ആരോഗ്യ വകുപ്പ് ഇതിന് മറുപടി പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കേരളം മയക്കുമരുന്ന് മാഫിയയുടെ പിടിയിലാണ്. അത് അന്വേഷണിക്കേണ്ടെന്ന് പറയുന്ന സര്‍ക്കാര്‍ നിലപാട് മാഫിയകളെ സഹായിക്കുന്നതാണ്. അന്വേഷിച്ചാല്‍ പാര്‍ട്ടി സെക്രട്ടറിയും മകനും കുടുങ്ങും. അതുകൊണ്ടാണ് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിക്കാത്തത്. മയക്കുമരുന്ന് വ്യാപനം തടയാന്‍ ശക്തമായ അന്വേഷണം ആവശ്യപ്പെടുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

ഈ മാസം എട്ടിന് യുഡിഎഫ് യോഗം വെര്‍ച്വലായി ചേരും. ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച അന്തിമ തീരുമാനം എട്ടാം തിയ്യതിയിലെ യുഡിഎഫ് യോഗത്തിലുണ്ടാകും. ജോസ് കെ മാണിയെ യോഗത്തില്‍ പങ്കെടുപ്പിക്കേണ്ടെന്ന തീരുമാനത്തില്‍ മാറ്റമുണ്ടായിട്ടില്ല. മുന്നണി മര്യാദ പാലിക്കാത്തവരെ എങ്ങനെ പങ്കെടുപ്പിക്കാന്‍ കഴിയുമെന്നും ചെന്നിത്തല ചോദിച്ചു.