LiveTV

Live

Kerala

അടുത്ത 48 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് ശക്തമായ മഴക്കും കാറ്റിനും സാധ്യത

അടുത്ത 48 മണിക്കൂറിനുള്ളില്‍ ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി

അടുത്ത 48 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് ശക്തമായ മഴക്കും കാറ്റിനും സാധ്യത

അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത. അടുത്ത 48 മണിക്കൂറിനുള്ളില്‍ ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാനാണ് സാധ്യത.

അറബിക്കടലില്‍ തെക്കുകിഴക്കന്‍ ഭാഗത്താണ് ന്യൂനമര്‍ദം രൂപപെട്ടിട്ടുള്ളത്. അതുകൊണ്ട് തന്നെ വരുന്ന ബുധനാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴയുണ്ടാവുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

തിരുവനന്തപുരം ഉള്‍പ്പെടെ മിക്ക ജില്ലകളിലും ഇന്ന് രാവിലെ മുതല്‍ തന്നെ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. മലയോര മേഖലയില്‍ മഴ ശക്തമായത് കാരണം അരുവിക്കര ഡാമിന്‍റെ ഷട്ടര്‍ തുറക്കുകയും ചെയ്തു.