LiveTV

Live

Kerala

അഡ്വൈസ് മെമ്മൊ കിട്ടി ആറ് മാസം പിന്നിട്ടിട്ടും നിയമനം നല്‍കാതെ പി.എസ്.സി; സമരത്തിനൊരുങ്ങി ഉദ്യോഗാര്‍ഥികള്‍

ഫെബ്രുവരിയില്‍ അഡ്വൈസ് മെമ്മൊ കിട്ടിയിട്ടും ഹയര്‍ സെക്കന്‍ഡറി അധ്യാപക തസ്തികയിലേക്ക് നിയമന ഉത്തരവ് നല്‍കാൻ പി.എസ്.സി തയ്യാറാവുന്നില്ല

അഡ്വൈസ് മെമ്മൊ കിട്ടി ആറ് മാസം പിന്നിട്ടിട്ടും നിയമനം നല്‍കാതെ പി.എസ്.സി; സമരത്തിനൊരുങ്ങി ഉദ്യോഗാര്‍ഥികള്‍

ഹയര്‍ സെക്കന്‍ഡറി അധ്യാപക തസ്തികയിലേക്ക് നിയമന ഉത്തരവ് നല്‍കാതെ പി.എസ്.‌സി. മറുപടി നൽകുന്നില്ലെന്ന് ഉദ്യോഗാർഥികൾ. ഫെബ്രുവരിയില്‍ അഡ്വൈസ്മെമ്മൊ കിട്ടിയിട്ടും ഹയര്‍ സെക്കന്‍ഡറി അധ്യാപക തസ്തികയിലേക്ക് നിയമന ഉത്തരവ് നല്‍കാൻ പി.എസ്.സി തയ്യാറാവുന്നില്ല. വ്യത്യസ്ത വിഷയങ്ങളിലായി നൂറിലധികം പേര്‍ക്കാണ് അഡ്വൈസ് മെമ്മോ അയച്ചിരുന്നു.

എന്നാൽ നിയമനം നൽകാനുള്ള നടപടികൾ നടത്തുന്നില്ല. പി.എസ്.സി യെ സമീപിച്ചിട്ടും വ്യക്തമായ ഉത്തരം നല്‍കുന്നില്ലെന്നാണ് ഉദ്യോഗാര്‍ഥികള്‍ പറയുന്നത്. ഹയര്‍സെക്കന്‍ഡറി എക്കണോമിക്സിനാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് അഡ്വൈസ് ചെയ്തത്. 96 പേര്‍ക്ക് അഡ്വൈസ് മെമ്മൊ അയച്ചെങ്കിലും ഒരാള്‍ക്കും നിയമനം നല്‍കിയിട്ടില്ല. സുവോളജി, ബോട്ടണി വിഷയങ്ങളിലും അഡ്വൈസ്മെമ്മൊ അയച്ചിരുന്നു.

അഡ്വൈസ് മെമ്മൊ അയച്ചാല്‍ മൂന്നു മാസത്തിനകം നിയമനമെന്നതാണ് പി.എസ്.സി ചട്ടം. ആറുമാസം പിന്നിട്ടിട്ടും നിയമനം നല്‍കാത്ത പി.എസ്.സി. ഇവര്‍ക്ക് എന്നു നിയമനം നല്‍കുമെന്നും പറയുന്നില്ല. ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റില്‍ നിന്നുള്ള ഒഴിവുകള്‍ കിട്ടാത്തതാണ് നിയമനത്തിനു തടസമെന്നാണ് പി.എസ്.സി യുടെ പ്രതികരണം. 2018 ല്‍ പരീക്ഷ നടന്നു 2019 ല്‍ നിലവില്‍ വന്ന റാങ്ക് ലിസ്റ്റില്‍ വിവിധ വിഷയങ്ങളിലായി പതിനായിരം പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വിഷയം ഉന്നയിച്ച് സമരത്തിനൊരുങ്ങുകയാണ് ഉദ്യോഗാർഥികൾ