LiveTV

Live

Kerala

കൊല്ലത്തെ യുവതിയുടെ ആത്മഹത്യ പ്രതിശ്രുത വരന്റെ വഞ്ചന കാരണം; യുവതിയുടെ ശബ്ദസന്ദേശം പുറത്ത്

കൊല്ലം കൊട്ടിയം സ്വദേശി ഹാരിഷ് മുഹമ്മദുമായാണ് യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ശേഷം ഹാരിഷിന് മറ്റൊരു ബന്ധമുണ്ടെന്നും കല്യാണത്തില്‍ നിന്നും പിന്മാറുകയാണെന്നും ഹാരിഷ് അറിയിക്കുകയായിരുന്നു

കൊല്ലത്തെ യുവതിയുടെ ആത്മഹത്യ പ്രതിശ്രുത വരന്റെ വഞ്ചന കാരണം; യുവതിയുടെ ശബ്ദസന്ദേശം പുറത്ത്

കൊല്ലം കൊട്ടിയത്ത് യുവതി മരിച്ചത് പ്രതിശ്രുത വരന്റെ വഞ്ചന കാരണമെന്ന് ബന്ധുക്കള്‍. ഗര്‍ഭച്ഛിദ്രം നടത്തിയ ശേഷം വിവാഹത്തില്‍നിന്ന് യുവാവ് പിന്മാറിയെന്ന് ബന്ധുക്കള്‍ പറയുന്നു. ഗര്‍ഭച്ഛിദ്രം നടത്താനായി ഒരു മഹല്ല് കമ്മിറ്റിയുടെ വ്യാജ രേഖ ഇയാള്‍ ചമച്ചിരുന്നതായും ആരോപണങ്ങളുയരുന്നു.

കൊല്ലം കൊട്ടിയം സ്വദേശി ഹാരിഷ് മുഹമ്മദുമായാണ് യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ശേഷം ഹാരിഷിന് മറ്റൊരു ബന്ധമുണ്ടെന്നും കല്യാണത്തില്‍ നിന്നും പിന്മാറുകയാണെന്നും ഹാരിഷ് അറിയിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്തത്. മരിക്കുന്നതിന് തൊട്ടുമുമ്പ് യുവതി ഹാരിഷിന് അയച്ച ശബ്ദ സന്ദേശവും പുറത്ത് വന്നു.