LiveTV

Live

Kerala

'അവസാന നിമിഷങ്ങളിൽ അവള്‍ അണിഞ്ഞ ആഭരണങ്ങൾ...'കരിപൂരില്‍ പൊലിഞ്ഞ ഉറ്റവളുടെ ആഭരണം സംഭാവന നല്‍കി നിജാസ്

'സംസാരമധ്യേ ഒരു കവർ അവരെനിക്ക് കൈമാറി. സാഹിറ ബാനുവിന്‍റേതായി എയർപോർട്ടിൽ നിന്നും ഒപ്പിട്ടു വാങ്ങിയ കവർ. അവള്‍ അവസാന നിമിഷങ്ങളിൽ അണിഞ്ഞ ആഭരണങ്ങൾ.....!'

'അവസാന നിമിഷങ്ങളിൽ അവള്‍ അണിഞ്ഞ ആഭരണങ്ങൾ...'കരിപൂരില്‍ പൊലിഞ്ഞ ഉറ്റവളുടെ ആഭരണം സംഭാവന നല്‍കി നിജാസ്

'സംസാരമധ്യേ ഒരു കവർ അവരെനിക്ക് കൈമാറി. സാഹിറ ബാനുവിൻ്റേതായി എയർപോർട്ടിൽ നിന്നും ഒപ്പിട്ടു വാങ്ങിയ കവർ. ഇത് ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ ദുരിതം പേറുന്ന ജനതക്കായി വിഷൻ 2026 ലേക്ക് നൽകണമെന്ന് അവർ പറഞ്ഞു. അവസാനം പ്രാർഥനയോടെ വിങ്ങുന്ന മനസ്സോടെ അവരെ യാത്രയാക്കി.' കരിപൂര്‍ വിമാനാപകടത്തില്‍ മരിച്ച ഭാര്യയുടെ ആഭരണങ്ങള്‍ സംഭാവന നല്‍കിയ ഭര്‍ത്താവിനെക്കുറിച്ച് പി.മുജീബ് റഹ്മാന്‍ ഫേസ്ബുക്കില്‍ എഴുതിയ പോസ്റ്റിലെ ഭാഗമാണ് മുകളില്‍.

കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച സാഹിറാ ബാനുവിനെയും പത്തുമാസം പ്രായമുള്ള മകൻ അസം മുഹമ്മദിനെയും ഓർക്കുന്നില്ലേ..? അന്നത്തെ അപകടം തിരികെയേല്‍പ്പിച്ച എട്ടു വയസ്സുകാരൻ ലഹാൻ മുഹമ്മദിനെയും നാലു വയസ്സുകാരി മർയമിനെയും കൊണ്ട് സാഹിറയുടെ ഭര്‍ത്താവ് നിജാസും കുടുംബവും കാണാന്‍ വന്ന അവസരം ഫേസ്ബുക്ക് കുറിപ്പിലൂടെ വിശദീകരിക്കുകയായിരുന്നു മുജീബ് റഹ്മാന്‍.

അവസാനമായി പ്രിയപ്പെട്ടവള്‍ ധരിച്ച ആഭരണവും ഗള്‍ഫില്‍ നിന്ന് യാത്രയാക്കുമ്പോൾ നിജാസ് ഒടുവിലായി കൊടുത്ത റിയാലുകളുമടങ്ങുന്ന ഒരു കവർ ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ ദുരിതം പേറുന്നവര്‍ക്ക് നല്‍കണം എന്നുപറഞ്ഞ് മുജീബിനെ ഏല്‍പ്പിച്ചിട്ടാണ് ആ കുടുംബം മടങ്ങിയത്

ഇന്നലെ വീട്ടിൽവന്ന അതിഥികൾ എന്നെ ഏറെ സന്തോഷിപ്പിച്ചു. ഒരു വിശ്വാസി എന്ന നിലയിൽ ഏറെ അഭിമാനവും...

Posted by P Mujeeburahman on Sunday, September 6, 2020

പി.മുജീബ് റഹ്മാന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

ഇന്നലെ വീട്ടിൽവന്ന അതിഥികൾ എന്നെ

ഏറെ സന്തോഷിപ്പിച്ചു

ഒരു വിശ്വാസി എന്ന നിലയിൽ

ഏറെ അഭിമാനവും ആത്മവിശ്വാസവുമുണർത്തി.അവരുമായി പങ്കിട്ട നിമിഷങ്ങളാവട്ടെ ജീവിതത്തിൽ മറക്കാനാവാത്തതും.

കരിപ്പൂരിലുണ്ടായ വിമാന ദുരന്തത്തിൽ നാഥനിലേക്ക് യാത്രയായ സാഹിറാ ബാനുവിനെയും പത്തുമാസം പ്രായമുള്ള മകൻ അസം മുഹമ്മദിനെയും നിങ്ങൾ ഓർക്കുന്നില്ലേ

കരിപൂര്‍ വിമാനാപകടത്തില്‍ മരിച്ച ഭാര്യയുടെ ആഭരണങ്ങള്‍ സംഭാവന ചെയ്ത് നിജാസ്

ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്‍റ് അമീറായ പി.മുജീബ് റഹ്മാന്‍ ആണ് ഫേസ്ബുക്കിലൂടെ ഈ സംഭവം പുറത്തുവിടുന്നത്

ഇന്നലെ വീട്ടിൽവന്ന അതിഥികൾ എന്നെഏറെ സന്തോഷിപ്പിച്ചു.ഒരു വിശ്വാസി എന്ന നിലയിൽ ഏറെ അഭിമാനവും ആത്മവിശ്വാസവുമുണർത്തി.അവരുമായി പങ്കിട്ട നിമിഷങ്ങളാവട്ടെ ജീവിതത്തിൽ മറക്കാനാവാത്തതും.കരിപ്പൂരിലുണ്ടായ വിമാന ദുരന്തത്തിൽ നാഥനിലേക്ക് യാത്രയായ സാഹിറാ ബാനുവിനെയും പത്തുമാസം പ്രായമുള്ള മകൻ അസം മുഹമ്മദിനെയും നിങ്ങൾ ഓർക്കുന്നില്ലേ... ഇന്നലെ വീട്ടിലെത്തിയത്സാഹിറാ ബാനുവിൻ്റെ പ്രിയതമൻ നിജാസ്, അപകടം ഒരു പരിക്കുമേൽപ്പിക്കാതെതിരികെയേൽപ്പിച്ച മക്കളായ എട്ടു വയസ്സുകാരൻ ലഹാൻ മുഹമ്മദ്, നാലു വയസ്സുകാരി മർയം, പുറമെ ബാനുവിൻ്റെ സഹോദരൻ, ഉപ്പ, നിജാസിൻ്റെ ഉപ്പ എന്നിവരാണ്. അവരെ ഒരുമിച്ച് കാണാനും ആശ്ലേഷിക്കാനും ആശ്വസിപ്പിക്കാനും അവസരം ലഭിച്ചുവെന്നതിലുപരിനാഥൻ്റെ വിധിയിൽ അവർ കാണിച്ച അപാരമായ ക്ഷമ അൽഭുതപ്പെടുത്തുന്നതായിരുന്നു. ദുരന്ത സമയത്തും ശേഷവുമെല്ലാംഇവരുമായി ബന്ധപ്പെട്ടപ്പോൾഇതു തന്നെയായിരുന്നു അനുഭവം.ജീവിതപാതി,മക്കൾ തുടങ്ങി ജീവിതത്തിൽ ഏറ്റവും വേണ്ടപ്പെട്ടവർ ആകസ്മികമായി വേർപിരിയുന്ന നിമിഷങ്ങൾ നമുക്ക് ആലോചിക്കാൻ പോലുമാവില്ല.എന്നാൽ, ദുരന്തസമയത്ത് വിശ്വാസം നൽകിയ ഉൾക്കരുത്തും, അനശ്വരമായ ലോകത്ത് വെച്ച് അവരെ വീണ്ടും കണ്ടുമുട്ടുമെന്ന പ്രതീക്ഷയും, സഹപ്രവർത്തകർ നൽകിയ സ്വാന്തനവും പകർന്നുനൽകിയ കരുത്ത് വിവരണാതീതമായിരുന്നൂവെന്ന് അവർ പങ്കുവെച്ചു. സംസാരമധ്യേ ഒരു കവർ അവരെനിക്ക് കൈമാറി. സാഹിറ ബാനുവിൻ്റേതായി എയർപോർട്ടിൽ നിന്നും ഒപ്പിട്ടു വാങ്ങിയ കവർ.ഇത് ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ ദുരിതം പേറുന്ന ജനതക്കായി വിഷൻ 2026 ലേക്ക് നൽകണമെന്ന് അവർ പറഞ്ഞു. അവസാനം പ്രാർഥനയോടെ വിങ്ങുന്ന മനസ്സോടെ അവരെ യാത്രയാക്കി. കയ്യിലിരുന്ന് വിറക്കുന്ന കവർ അഴിച്ചുമാറ്റിയപ്പോൾ കണ്ട കാഴ്ച കണ്ണ് കലക്കുന്നതായിരുന്നു.സാഹിറാ ബാനു അവസാന നിമിഷങ്ങളിൽ അണിഞ്ഞ ആഭരണങ്ങൾ, യാത്രയാക്കുമ്പോൾ നിജാസ് ഒടുവിലായി കൊടുത്ത റിയാലുകൾ. എത്ര വിലയിട്ടാലും കണക്കിലൊതുക്കാനാവാത്തവിധം മൂല്യമേറിയ മുതലുകൾ. ജീവിതതാളം തെറ്റുന്ന മനുഷ്യന്ഈമാൻ നൽകുന്ന കരുതലുംകാവലും ഏറെ അഭിമാനകരമായി തോന്നി. സ്വർഗത്തിൽ ആ കുടുംബത്തിന് നാഥൻ പുന:സംഗമം ഒരുക്കട്ടെ. ആമീൻ

881Rahees Rasheed, Muhammed Thufail and 879 others554 Comments364 Shares

ഇന്നലെ വീട്ടിൽവന്ന അതിഥികൾ എന്നെ ഏറെ സന്തോഷിപ്പിച്ചു. ഒരു വിശ്വാസി എന്ന നിലയിൽ ഏറെ അഭിമാനവും...

Posted by P Mujeeburahman on Sunday, September 6, 2020