LiveTV

Live

Kerala

രക്തസാക്ഷി സ്മാരക ബസ് സ്റ്റോപ്പും പാര്‍ട്ടി ഓഫീസുകളും ഡി.വൈ.എഫ്.ഐ തകര്‍ത്ത സംഭവം യു.ഡി.എഫ് രാഷ്ട്രീയായുധമാക്കുന്നു

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ നാട്ടില്‍ പ്രശ്നമുണ്ടാക്കി മുതലെടുപ്പ് നടത്താനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നതെന്ന് യു.ഡി.എഫ് ആരോപിച്ചു.

രക്തസാക്ഷി സ്മാരക ബസ് സ്റ്റോപ്പും പാര്‍ട്ടി ഓഫീസുകളും  ഡി.വൈ.എഫ്.ഐ തകര്‍ത്ത സംഭവം
യു.ഡി.എഫ് രാഷ്ട്രീയായുധമാക്കുന്നു

കോഴിക്കോട് നാദാപുരത്ത് കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക ബസ് സ്റ്റോപ്പും പാര്‍ട്ടി ഓഫീസുകളും തകര്‍ത്ത ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായ സംഭവം യു.ഡി.എഫ് രാഷ്ട്രീയായുധമാക്കുന്നു. തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ നാട്ടില്‍ പ്രശ്നമുണ്ടാക്കി മുതലെടുപ്പ് നടത്താനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നതെന്ന് യു.ഡി.എഫ് ആരോപിച്ചു.

പ്രതികളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ച പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നാദാപുരം പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. എടച്ചേരി ചെക്ക്മുക്കിലെ കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രം ,ഇരിങ്ങണ്ണൂരിലെ മുസ്‍‍‍ലിം ലീഗ് ,എല്‍.ജെ.ഡി ഓഫീസുകള്‍ കോണ്‍ഗ്രസിന്‍റെ തൂണേരി മണ്ഡലംകമ്മറ്റി ഓഫീസ് എന്നിവയാണ് ബുധനാഴ്ച തകര്‍ക്കപ്പെട്ടത്.

പ്രദേശത്തെ സി.സി.ടി.വികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ വിശ്വജിത് ഷാജി സുഭാഷ് എന്നിവരാണ് അക്രമത്തിന് പിന്നിലെന്ന് പോലീസിന് വ്യക്തമായി. തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്തെങ്കിലും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചത് ഉന്നത ഇടപെടല്‍മൂലമാണെന്നാണ് യു.ഡി.എഫിന്‍റെ ആരോപണം. പൊലീസിന്‍റെ നടപടിക്കെതിരെ യൂത്ത് ലീഗ് മാര്‍ച്ച് നടത്തി