LiveTV

Live

Kerala

ആറ്റിങ്ങലില്‍ ഇരുപത് കോടിയുടെ കഞ്ചാവ് പിടികൂടി

കേരള വിപണിയിൽ 20 കോടിയോളം രൂപ വില വരുന്ന 500 കിലോ കഞ്ചാവാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്.

ആറ്റിങ്ങലില്‍ ഇരുപത് കോടിയുടെ കഞ്ചാവ് പിടികൂടി

തിരുവനന്തപുരം ആറ്റിങ്ങൽ കോരാണിയിൽ 20 കോടി വില വരുന്ന 500 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. കണ്ടെയ്നർ ലോറിയുടെ ക്യാബിന് മുകളിൽ ഒളിപ്പിച്ചു കടത്തിയ കഞ്ചാവാണ് എക്‌സൈസ് പിടികൂടിയത്. സംഭവത്തിൽ ഒരു ജാർഖണ്ഡ് സ്വദേശിയെയും പഞ്ചാബ് സ്വദേശിയെയും എക്സൈസ് അറസ്റ്റ് ചെയ്തു.

ചിറയിൻകീഴ് സ്വദേശിയായ ഒരാൾക്ക് കൈമാറാനാണ് കഞ്ചാവ് കൊണ്ടുവന്നതെന്നാണ് എക്സൈസ് കരുതുന്നത്. ഇയാളെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായതായും തുടർ നടപടികൾ സ്വീകരിക്കുമെന്നും എക്‌സൈസ് അറിയിച്ചു. കേരള വിപണിയിൽ 20 കോടിയോളം രൂപ വില വരുന്ന 500 കിലോ കഞ്ചാവാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്.

മൈസൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന കഞ്ചാവ് മാഫിയ ആണ് ആന്ധ്രയിൽ നിന്നും കഞ്ചാവ് എത്തിച്ച് തിരുവനന്തപുരം കോഴിക്കോട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ വിൽപ്പന നടത്തുന്നത്.

രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് കേരളത്തിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ടകളിലൊന്ന് ആറ്റിങ്ങൽ കോരാണിയിൽ നടന്നത്. കഞ്ചാവ് കടത്തിന് പിന്നിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന കാര്യവും എക്സൈസ് പരിശോധിയ്ക്കുന്നുണ്ട്.