LiveTV

Live

Kerala

പ്രവേശന പരീക്ഷകള്‍ക്കായി കേരളത്തില്‍ പ്രത്യേക ട്രെയിൻ സർവീസ്

പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് ദക്ഷിണ റെയിൽവേ രണ്ട് അൺ റിസർവ്ഡ് ട്രെയിൻ സർവീസ് നടത്തുന്നു

പ്രവേശന പരീക്ഷകള്‍ക്കായി കേരളത്തില്‍  പ്രത്യേക ട്രെയിൻ സർവീസ്

നാളെ(06.09.20) നടക്കുന്ന നാഷണൽ ഡിഫൻസ് അക്കാഡമി, നേവൽ അക്കാഡമി 2020, പ്രവേശന പരീക്ഷകൾക്കും ഡൽഹി യൂണിവേഴ്സിറ്റി പിജി പരീക്ഷക്കും കേരളത്തിലെ സെന്ററുകളായ എറണാകുളത്തും, തിരുവനന്തപുരത്തും എത്തേണ്ട പരീക്ഷാർത്ഥികൾക്ക് കോവിഡ്-19 പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് ദക്ഷിണ റെയിൽവേ രണ്ട് അൺ റിസർവ്ഡ് ട്രെയിൻ സർവീസ് നടത്തുന്നു.

കാസർകോട് നിന്ന് ഇന്ന് വൈകിട്ട് 6.30ന് പുറപ്പെടുന്ന ആദ്യ ട്രെയിൻ നാളെ രാവിലെ 05.25 തിരുവനന്തപുരത്ത് എത്തും ഇതിന് കണ്ണൂർ, കോഴിക്കോട്, തീരുർ, ഷൊർണുർ, തൃശൂർ, ആലുവ, എറണാകുളം, ആലപ്പുഴ, കായംകുളം, കൊല്ലം സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടായിരിക്കുന്നതാണ്.

രണ്ടാമത്തെ ട്രെയിൻ കാസർകോട് നിന്ന് രാത്രി 09.30ന് പുറപ്പെട്ട് നാളെ രാവിലെ 04.00ന് എറണാകുളം ജംഗ്ഷനിൽ എത്തും ഇത് കണ്ണൂർ, കോഴിക്കോട്, തീരുർ, ഷൊർണുർ, തൃശൂർ, ആലുവ സ്റ്റേഷനിൽ നിർത്തുന്നതാണ്.

നാളെ രാത്രി 09.00ന് തിരുവനന്തപുരത്തു നിന്നും രാത്രി 11.35ന് എറണാകുളത്ത് നിന്നും തിരിച്ച് ഇതേ സ്റ്റോപ്പുകളോടെ രണ്ട് ട്രെയിനുകൾ കാസർകോടേക്കും സർവീസ് നടത്തുന്നതാണ്.