LiveTV

Live

Kerala

ബിനീഷ് കൊടിയേരിക്ക് മണി എക്‌സ്‌ചേഞ്ച് കമ്പനി; ആരോപണവുമായി പി.കെ.ഫിറോസ്

മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞ ഒക്കച്ചങ്ങായി ആരാണെന്ന് ഇപ്പോള്‍ വ്യക്തമായെന്നും ഫിറോസ് പറഞ്ഞു

ബിനീഷ് കൊടിയേരിക്ക് മണി എക്‌സ്‌ചേഞ്ച് കമ്പനി; ആരോപണവുമായി പി.കെ.ഫിറോസ്

സി​.പി​.എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ൻ ബി​നീ​ഷി​നെ​തി​രേ കൂ​ടു​ത​ൽ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി യൂ​ത്ത്ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സ്. ബിനീഷ് കൊടിയേരി ബംഗളൂരുവില്‍ മണി എക്‌സ്‌ചേഞ്ച് കമ്പനി ആരംഭിച്ചുവെന്ന് പി.കെ.ഫിറോസ് ആരോപിച്ചു. ബംഗളൂരുവില്‍ 2015ല്‍ ആരംഭിച്ച കമ്പനിയുടെ ഇടപാടുകളില്‍ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞ ഒക്കച്ചങ്ങായി ആരാണെന്ന് ഇപ്പോള്‍ വ്യക്തമായെന്നും ഫിറോസ് പറഞ്ഞു.

ബി​നീ​ഷ് 2015-ൽ ​ഒ​രു മ​ണി എ​ക്സ്ചേ​ഞ്ച് ക​മ്പ​നി ബം​ഗ​ളു​രു​വി​ൽ ആ​രം​ഭി​ച്ചി​രു​ന്നു. ഗോ​വ​യി​ൽ വി​ദേ​ശി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണു മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം ന​ട​ന്ന​ത്. 2015-ൽ ​ബി.​ജെ​.പി​യു​ടെ ഭ​ര​ണ​കാ​ല​ത്താ​ണ് ബി​നീ​ഷി​ന് ലൈ​സ​ൻ​സ് ല​ഭി​ച്ച​ത്. ഒ​രു മ​ണി എ​ക്ചേ​ഞ്ച് ക​മ്പ​നി ആ​രം​ഭി​ക്കാ​ൻ ലൈ​സ​ൻ​സ് എ​ളു​പ്പ​ത്തി​ൽ ല​ഭി​ക്കി​ല്ല. ഏ​തൊ​ക്കെ വി​ദേ​ശ ക​റ​ൻ​സി​ക​ളാ​ണു ബി​നീ​ഷി​ന്‍റെ കമ്പനി​യി​ൽ ഇ​ട​പാ​ട് ന​ട​ത്തി​യ​തെ​ന്ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് അ​ന്വേ​ഷി​ക്ക​ണം. ഇ​ഡി അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ൽ എ​ല്ലാ തെ​ളി​വു​ക​ളും കൈ​മാ​റാ​ൻ യൂ​ത്ത് ലീ​ഗ് ത​യാ​റാ​ണെ​ന്നും പി.​കെ ഫി​റോ​സ് പ​റ​ഞ്ഞു.

അ​നൂ​പ് മു​ഹ​മ്മ​ദു​മാ​യി ബി​നീ​ഷ് ദീ​ർ​ഘ​നേ​രം സം​സാ​രി​ച്ചെ​ന്നു തെ​ളി​ഞ്ഞു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞ ഒ​ക്ക​ച്ച​ങ്ങാ​യി ആ​രാ​ണെ​ന്ന് ഇ​പ്പോ​ൾ വ്യ​ക്ത​മാ​യി. സ്വ​പ്ന സു​രേ​ഷ് ഇ​ഡി​ക്കു ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​യു​ന്ന ക​ന്പ​നി​യാ​ണു യു​.എ​ഫ്.എക്‍സ് സൊ​ലൂ​ഷ​ൻ​സെ​ന്നും ബി​നീ​ഷ് കോ​ടി​യേ​രി​ക്ക് ഈ ​ഇ​ട​പാ​ടി​ലു​ള്ള പ​ങ്ക് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ഫി​റോ​സ് ആ​വ​ശ്യ​പ്പെ​ട്ടു.