LiveTV

Live

Kerala

ജോസ് കെ. മാണിയുടെ മുന്നണി പ്രവേശനം; സി.പി.ഐ നിലപാടില്‍ മാറ്റം വരുത്തിയേക്കും

ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം ചര്‍ച്ച ചെയ്യാന്‍ സി.പി.ഐ നേതൃയോഗം വിളിച്ചു. ഇന്നലെ നടന്ന സി.പി.ഐ- സി.പി.എം ഉഭയകക്ഷി യോഗത്തിന് ശേഷമാണ് സി.പി.ഐ നേതൃയോഗം വിളിച്ചത്

ജോസ് കെ. മാണിയുടെ മുന്നണി പ്രവേശനം; സി.പി.ഐ നിലപാടില്‍ മാറ്റം വരുത്തിയേക്കും

കേരള കോണ്‍ഗ്രസ് എമ്മിന്‍റെ എല്‍.ഡി.എഫ് പ്രവേശന വിഷയത്തല്‍ സി.പി.ഐ നിലപാടില്‍ വിട്ടുവീഴ്ച്ച വരുത്തിയേക്കും. ജോസ് കെ മാണിയുടെ മുന്നണി പ്രവശനം ചര്‍ച്ച ചെയ്യാന്‍ സി.പി.ഐ നേതൃയോഗം വിളിച്ചു. ഇന്നലെ നടന്ന സി.പി.ഐ- സി.പി.എം ഉഭയകക്ഷിയോഗത്തിന് ശേഷമാണ് സി.പി.ഐ നേതൃയോഗം വിളിച്ചത്. പക്ഷെ നേരത്തെയുള്ള നിലപാടില്‍ സി.പി.ഐ ഇതുവരെ വിട്ടുവീഴ്ച്ച വരുത്തിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ വരുംദിവസങ്ങളില്‍ അത്തരമൊരു വിട്ടുവീഴ്ച്ചക്കുള്ള സാധ്യതയുണ്ട് എന്നാണ് വിലയിരുത്തല്‍. നിലവില്‍ ജോസ് കെ. മാണിയുടെ പാര്‍ട്ടി യു.ഡി.എഫ് വിട്ട നിലയിലാണുള്ളത്. അവര്‍ക്ക് ഇടത് മുന്നണിയുമായി സഹകരിക്കാന്‍ താത്പര്യമുണ്ട്. അങ്ങനയെങ്കില്‍ കോട്ടയത്തേയും ഇടുക്കിയിലേയും എല്‍.ഡി.എഫിന് ഇതുവരെ കിട്ടാത്ത വോട്ടുകള്‍ കിട്ടാനും സാധ്യതയുണ്ട്. അതുകൊണ്ട് അവരെ മുന്നണിയുടെ ഭാഗമാക്കണം എന്ന നിലപാടാണ് സി.പി.എം, സി.പി.ഐ നേതൃത്വത്തിന് മുന്നിലേക്ക് വെച്ചത്. എന്നാല്‍ സി.പി.ഐ ഇതുവരെ തങ്ങളുടെ നിലപാടില്‍ മറ്റങ്ങളൊന്നും വരുത്തിയിട്ടെല്ല. ഇക്കാര്യങ്ങള്‍ പാര്‍ട്ടിയോഗങ്ങളില്‍ ചര്‍ച്ച ചെയ്യാനാണ് സി.പി.ഐ തീരുമാനം.