LiveTV

Live

Kerala

കോവിഡ് കാലത്തെ തെരഞ്ഞെടുപ്പില്‍ ചെലവ് ചുരുക്കൽ എങ്ങനെ നടക്കും?

നവംബറിലാണ് ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ നടക്കുന്നത്. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പമാണ് കേരളമടക്കം രാജ്യത്തെ 65 നിയമസഭാ ഉപതെരഞ്ഞെടുപ്പുകളും നടക്കുന്നത്.

കോവിഡ് കാലത്തെ തെരഞ്ഞെടുപ്പില്‍ ചെലവ് ചുരുക്കൽ എങ്ങനെ നടക്കും?

രാജ്യത്തെ തെരഞ്ഞെടുപ്പുകളിലെ ചെലവ് കാര്യത്തിൽ പലപ്പോഴും തെരഞ്ഞെടുപ്പ് കമ്മീഷൻ പിടിമുറുക്കാറുണ്ട്. പക്ഷേ അപ്പോഴൊക്കെ പഴുതുകൾ ഉപയോഗിച്ച് കണക്ക് നൽകി പാർട്ടികൾ കമ്മീഷനെ മറികടക്കാറാണ് പതിവ്. എന്നാൽ കോവിഡ് മഹാമാരിക്കാലത്ത് കടുത്തപിടുത്തം കമ്മീഷനിൽ നിന്നുണ്ടാകും. മാത്രവുമല്ല ജയിക്കുന്നയാൾക്ക് ലഭിക്കുന്നത് വിരലിൽ എണ്ണാവുന്ന മാസങ്ങൾ മാത്രം.

അങ്കത്തട്ടിലെ വാശി കുറക്കുന്നത് ഓരോ മുന്നണികൾക്കും അഭിമാനപ്രശ്നമാണ്. അതുകൊണ്ട് തന്നെ പ്രചാരണ പ്രവർത്തനങ്ങളിൽ വിട്ടുവീഴ്ചകൾക്ക് സാധ്യത കുറവാണ്. അതോടെ സംഗതി പ്രശ്നമാകും എന്നാണ് വിലയിരുത്തൽ. സംസ്ഥാനത്തിന്‍റെ എതിർപ്പു തള്ളിയാണു തെരഞ്ഞെടുപ്പു കമ്മിഷൻ ഉപതിരഞ്ഞെടുപ്പുകൾ നടത്തുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ പദ്ധതി തയ്യാറാക്കി കഴിഞ്ഞു.

കോവിഡ് കാലത്തെ തെരഞ്ഞെടുപ്പില്‍ ചെലവ് ചുരുക്കൽ എങ്ങനെ നടക്കും?
  • പത്രിക സമർപ്പണം ഓൺലൈനായി

  • സാമൂഹിക അകലം പാലിക്കണം

  • വോട്ടർമാർ മാസ്‌ക് ധരിക്കണം. കയ്യുറ നൽകുന്നതും പരിഗണനയിലുണ്ട്

  • പ്രചാരണത്തിൽ കോവിഡ് പ്രോട്ടോക്കോൾ കർശനമാക്കും

  • നിലവിൽ 1500 വോട്ടർമാർ വരെയാണ് ഒരു ബൂത്തിൽ. പോളിങ് ബൂത്തിൽ വോട്ടർമാരുടെ എണ്ണം കോവിഡ് കാലമായതിനാല്‍ 1000 ആയി കുറക്കും. ഇതിനായി കൂടുതൽ ബൂത്തുകൾ ക്രമീകരിക്കും

  • മുതിർന്ന പൗരൻമാർക്കായി പ്രത്യേക ക്യൂ ഉണ്ടാകും

  • പോളിങ് സമയം കൂട്ടും

  • 65 വയസ്സ് കഴിഞ്ഞവർക്ക് തപാൽ വോട്ട് ഏർപ്പെടുത്തും

  • കോവിഡ് നിരീക്ഷണത്തിലുള്ളവർക്കും തപാൽ വോട്ട് ചെയ്യാം

ചെലവ് പരിശോധിക്കാം:

തെരഞ്ഞെടുപ്പ് നടത്തിപ്പിനും പ്രചാരണത്തിനുമായി 20 കോടിയിലേറെ രൂപ ചെലവു വരുമെന്നാണ് കണക്കുകൂട്ടൽ. കോവിഡ് സാഹചര്യത്തിൽ തെരഞ്ഞെടുപ്പു നടത്താൻ കുറഞ്ഞതു 10 കോടി രൂപയാണ് തെരഞ്ഞെടുപ്പ് കമ്മീഷനു ചെലവു വരിക. പ്രധാന സ്ഥാനാർഥികൾ 3 കോടിയോളം രൂപയെങ്കിലും ചെലവഴിക്കേണ്ടി വരും. എല്ലാ സ്ഥാനാർഥികൾക്കുമായി കുറഞ്ഞതു 10 കോടി രൂപ ചെലവു വരും.

കോവിഡ് കാലത്തെ തെരഞ്ഞെടുപ്പില്‍ ചെലവ് ചുരുക്കൽ എങ്ങനെ നടക്കും?

നവംബറിലാണ് ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ നടക്കുന്നത്. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പമാണ് കേരളമടക്കം രാജ്യത്തെ 65 നിയമസഭാ ഉപതെരഞ്ഞെടുപ്പുകളും നടക്കുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. തീയതികൾ പിന്നീട് അറിയിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി. ഇന്ന് ചേർന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമുണ്ടായത്. തോമസ് ചാണ്ടിയുടെ മരണത്തെ തുടർന്ന് കുട്ടനാട് സീറ്റിലും വിജയൻപിള്ളയുടെ മരണത്തോടെ ചവറയിലും ഉപതെരഞ്ഞടുപ്പ് ആവശ്യമായി വരികയായിരുന്നു.