LiveTV

Live

Kerala

ചവറയില്‍ ഷിബു ബേബി ജോണ്‍ മത്സരിക്കും

ചവറ എന്‍ വിജയന്‍ പിള്ളയുടെ മരണത്തെ തുടര്‍ന്നാണ് നിയമസഭാമണ്ഡലം ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്

ചവറയില്‍ ഷിബു ബേബി ജോണ്‍ മത്സരിക്കും

ചവറയില്‍ ഷിബു ബേബി ജോണ്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയാകും. സി.എം.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പിന്നിട് സി.പി.എമ്മിനൊപ്പം കൂടിയ ചവറ എന്‍ വിജയന്‍ പിള്ളയുടെ മരണത്തെ തുടര്‍ന്നാണ് നിയമസഭാമണ്ഡലം ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. 1977 ല്‍ മണ്ഡലം രൂപികരിച്ചതിന് ശേഷം ഇടത് വലത് പക്ഷങ്ങളെ മാറി മാറി പിന്‍തുണച്ച സ്വഭാവമാണ് ചവറയിയിലെ വോട്ടര്‍മാര്‍ക്ക് ഉള്ളത്. കഴിഞ്ഞ തവണ 6189 വോട്ടുകള്‍ക്കാണ് വിജയന്‍ പിള്ള മുന്‍ മന്ത്രി ഷിബുബേബി ജോണിനെ പരാജയപ്പെടുത്തിയത് .