LiveTV

Live

Kerala

ഐ.എൻ.ടി.യു.സി പ്രാദേശിക നേതാവ് ഉണ്ണി അറസ്റ്റില്‍; കൊലപാതകത്തില്‍ നേരിട്ട് പങ്കെന്ന് പൊലീസ്

ഉണ്ണിയെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. രണ്ടാം പ്രതി അൻസാർ ആണ് ഇനി പിടിയിലാകാനുള്ള മറ്റൊരാള്‍.

ഐ.എൻ.ടി.യു.സി പ്രാദേശിക നേതാവ് ഉണ്ണി അറസ്റ്റില്‍; കൊലപാതകത്തില്‍ നേരിട്ട് പങ്കെന്ന് പൊലീസ്

വെഞ്ഞാറംമൂട് ഇരട്ടക്കൊലപാതകത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. ഐ.എൻ.ടി.യു.സി പ്രാദേശിക നേതാവ് ഉണ്ണിയാണ് അറസ്റ്റിലായത്. മദപുരത്തെ ഒളിത്താവളത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതിയാണ് ഉണ്ണി. ഒളിവിലായിരുന്ന ഇയാൾക്ക് വേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. ഇന്നലെ വൈകുന്നേരമാണ് ഷാഡോ പോലീസിന് ഉണ്ണിയുടെ രഹസ്യ താവളത്തെ പറ്റി വിവരം കിട്ടിയത്. കൃത്യം നടന്ന തേമ്പാമൂട്ടിൽ നിന്ന് 6 കിലോമീറ്റർ അകലെയുള്ള മദപുരത്തെ കുന്നിൻ മുകളിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.

പിടിയിലായ ഒന്നാം പ്രതി സജീവിനെ ചോദ്യം ചെയ്തതിൽ നിന്ന് ഉണ്ണി പോകാൻ ഇടയുള്ള സ്ഥലങ്ങളെ പറ്റി പോലീസ് വിവരം ശേഖരിച്ചിരുന്നു. ഫാം ഹൗസിൽ വച്ചു നടന്ന ഗൂഢാലോചനയിൽ ഹഖിനെ കൊലപ്പെടുത്താൻ തീരുമാനമെടുത്തതിന് ചുക്കാൻ പിടിച്ചത് ഉണ്ണിയെന്നാണ് പോലീസ് വിലയിരുത്തൽ.

ഉണ്ണിയെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. രണ്ടാം പ്രതി അൻസാർ ആണ് ഇനി പിടിയിലാകാനുള്ള മറ്റൊരു പ്രധാനി.